പോലീസ് സ്റ്റേഷനിലും സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു
Aug 16, 2012, 16:31 IST
കുമ്പള: കുമ്പള പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ട് സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് കുമ്പള പോലീസ് സ്റ്റേഷനില്‍ നോമ്പുതുറ നടത്തുന്നത്.
ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. കുമ്പള ബദര്‍ ജുമാമസ്ജിദ് മുദരീസ് സലാം ഫൈസി എടത്തലം, കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യനാരായണ, കുമ്പള സെന്മോണിക്ക ചര്‍ചിലെ ഫാദര്‍ മാസ്റ്റര്‍ സല്‍ദാന, കാസര്‍കോട് എ.എസ്.പി. ടി.കെ.ഷിബു, സി.ഐ. ടി.പി. രഞ്ജിത്ത്, എസ്.ഐ.പി.പി. നാരായണന് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. സമൂഹത്തിലെ നാനാ തുറകളില്‍പെട്ട ജനവിഭാഗങ്ങളും നോമ്പുതുറയില്‍ പങ്കെടുക്കും.

Keywords: Police-station, Kumbala, Kasaragod, Ifthar