റിലീഫ് വിതരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു
Aug 14, 2012, 23:40 IST
പുത്തിഗെ: 'റംസാന് ആത്മവിചാരത്തിന്റെ മാസം' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന റംസാന് ക്യാമ്പയിന്റെ ഭാഗമായി കട്ടത്തടുക്ക യൂണിറ്റിന് കീഴില്‍ കുടുംബ ക്ലാസുകളും, റിലീഫും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.
റംസാനിലെ ആദ്യ മൂന്ന് ശനിയാഴ്ച്ചകളിലായി സംഘടിപ്പിച്ച കുടുംബ ക്ലാസുകള്‍ക്ക് മുഹമ്മദ് മുസ്തഫ സഖാഫി പട്ടാമ്പി, ഡി.കെ. ഉമര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിലീഫ് വിതരണം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ഉദ്‌ഘാടനം ചെയ്തു.
യൂണിറ്റ് പരിധിയില്‍ വരുന്ന ഇരുപത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു. സി.എന്‍. ജാഫര്‍, റഫീഖ് സഅദി, മഹ്മൂദ് തൈര, ബി.പി അബൂബക്കര്‍, മന്‍സൂര്‍ കട്ടത്തടുക്ക, സഫ്‌വാന്‍ ആലംപാടി, റസാഖ് മാസ്റ്റര്‍, ഫസല്‍, ഖാദര്‍ ടി.സി, അബ്ദുര്‍ റഹ്മാന്, മന്‍ഷാദ് കട്ടത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: SSF, Ifthar meet, Puthige, Kasaragod.