വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ജനറല്‍ ആശുപത്രിയില്‍ ഇഫ്താര്‍ കിറ്റ് വിതരണം
Aug 7, 2012, 12:05 IST
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫിന്റെ ഭാഗമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗവ. ജനറല്‍ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത 400 രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കമായി.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എം. മുനീര്‍ സ്വാഗതം പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി,യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, ഡോ. സുനില്‍ ചന്ദ്രന്‍, ടി.എ. ഷാഫി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര, മുഷ്താഖ് ചേരങ്കൈ, എ.എ.അസീസ്, മുഹമ്മദ് ബദിയടുക്ക, ഗഫൂര്‍ തളങ്കര, കെ.എം. ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Iftar kit supply, Weilfit foundation, Muslim league, General hospital, Kasaragod