city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പനി ലക്ഷണമുണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെല്ലാന്‍ കഴിയില്ല; 9946000493 (കണ്‍ട്രോള്‍ സെല്‍) നമ്പറില്‍ ബന്ധപ്പെടണം

കാസര്‍കോട്: (www.kasargodvartha.com 09. 03.2020) ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പനി ലക്ഷണമുണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെല്ലാന്‍ കഴിയില്ല. കൊറോണ കണ്‍ട്രോള്‍ സെല്‍ നമ്പര്‍ നമ്പറായ 9946000493 ല്‍ ബന്ധപ്പെട്ടു വേണം ചികിത്സയ്ക്കും പരിശോധനയ്ക്കും എത്താന്‍. പലരും നേരിട്ട് ആശുപത്രിയിലെത്തുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഇത് ഒഴിവാക്കാന്‍ പരമാവധി ആളുകള്‍ കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ തന്നെ ബന്ധപ്പെടണമെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ട് വിദേശത്തു നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണം ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഡി എം ഒയുടെ ചുമതല വഹിക്കുന്ന ഡോ. രാംദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇതിനു ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും, പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് ഒഴിപ്പിച്ച് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്.

തിങ്കളാഴ്ച നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന അദാലത്ത് കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. ഇതോടൊപ്പം മലേരിയയും മഞ്ഞപ്പിത്തവും വ്യാപകമായതിനാല്‍ നഗരത്തിലെ മുഴുവന്‍ കിണറുകളും വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതും മാറ്റിവെച്ചിട്ടുണ്ട്.

ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പനി ലക്ഷണമുണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെല്ലാന്‍ കഴിയില്ല; 9946000493 (കണ്‍ട്രോള്‍ സെല്‍) നമ്പറില്‍ ബന്ധപ്പെടണം

Keywords: Kasaragod, News, Kerala, Health, Hospital, Corona virus, Control cell number, If show any symptoms of Corona virus, immediate contact control cell number 9946000493 < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia