ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്ന് തിടമ്പ് വിഗ്രഹം കവര്‍ന്നു
Jun 28, 2013, 11:32 IST
ചെറുവത്തൂര്‍: പിലിക്കോട് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശ്രീകോവിലിന്റെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ക്ഷേത്രത്തില്‍ തിടമ്പായി ഉപയോഗിക്കുന്ന പഞ്ചലോഹ വിഗ്രഹമാണ് നഷ്ടപ്പെട്ടത്. ഇതിന് ലക്ഷങ്ങള്‍ വിലവരും.
ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരപ്പെട്ടിയോ, മറ്റ് വിഗ്രഹങ്ങളോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കവര്‍ചയില്‍ പലതരത്തിലുള്ള ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്. പുരാതനമായ ക്ഷേത്രമാണ് ശ്രീനാരായണപുരം ക്ഷേത്രം. വെള്ളിയാഴ്ച രാവിലെയാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്.
ക്ഷേത്രഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്ഷേത്രത്തെ കുറിച്ച് നന്നായി അറിയുന്നവരാകാം കവര്‍ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്.
പണം നിക്ഷേപിച്ച ഭണ്ഡാരപ്പെട്ടികള്‍ പോലും കുത്തിത്തുറക്കാതെ തിടമ്പ് വിഗ്രഹം മാത്രം കവര്‍ന്നത് പലവിധ സംശയങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പഞ്ചലോഹ വിഗ്രഹങ്ങള്‍ക്ക് വിദേശ വിപണിയില്‍ നല്ല വിലയാണ് ലഭിക്കുന്നത്.
അതിനാല്‍ വിഗ്രഹം വിദേശത്തേക്ക് കടത്താന്‍ വേണ്ടിയാണോ കവര്‍ന്നതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധ നടത്തിവരികയാണ്.
Keywords: Temple, Robbery, Attack, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
File Photo |