
കാസര്‍കോട്: ക്ഷേത്രവിഗ്രഹവും മറ്റ് സാധനങ്ങളും തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കയ്യാര്‍ കമ്പാറിലെ തോട്ടിലാണ് ക്ഷേത്രത്തിലെ വ്യാളീമുഖം, തൂക്ക്‌വിളക്ക്, വാള്‍, പരിച തുടങ്ങിയ സാധനങ്ങളാണ് തോട്ടിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ക്ഷേത്രവിഗ്രഹവും മറ്റും കണ്ടെത്തിയത്. എവിടെ നിന്നെങ്കിലും കവര്‍ച്ച ചെയ്ത് കൊണ്ടുവന്ന് വില്‍പ്പന നടത്താന്‍ കഴിയാതായപ്പോള്‍ ഉപേക്ഷിച്ചാതാകാമെന്നാണ് പോലീസ് നിഗമനം. കുമ്പള അഡീഷണല്‍ എസ്.ഐ ശംഭുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇത് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Idol, Temple