city-gold-ad-for-blogger

ഇബ്രാഹിം ചോദിക്കുന്നു: കൈകള്‍ ബന്ധിച്ച് കാറില്‍ കൊണ്ടു പോയത് ആരെ, എന്തിന്?

കാസര്‍കോട്: (www.kasargodvartha.com 18.11.2014) ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് താന്‍ ഈ കാഴ്ച കണ്ടതെന്നാണ് ഇബ്രാഹിം പറയുന്നത്. ജംഗ്ഷനില്‍ അല്‍പ സമയം ട്രാഫിക്ക് കുരുക്കുണ്ടായപ്പോള്‍ അതില്‍ ഒരു വെളുത്ത കാറും കുടുങ്ങി. അപ്പോഴാണ് ആ കാറിന്റെ പിറകിലെ സീറ്റില്‍ ഒരാളെ ബന്ധനസ്ഥനാക്കിയ നിലയില്‍ കണ്ടതെന്നാണ് ഇയാള്‍ പറയുന്നത്. കാറിന്റെ പിന്‍ സീറ്റിലാണ് കൈകള്‍ കെട്ടിയ ആള്‍ ഉണ്ടായിരുന്നത്. പിന്‍ സീറ്റില്‍ വേറെയും രണ്ടു പേര്‍ ഉണ്ടായിരുന്നു.

തന്നെ അയാള്‍ പിറകില്‍ നിന്നു ചവിട്ടുകയാണെന്നും ഡ്രൈവ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഡ്രൈവര്‍ പിറകിലിരിക്കുകയായിരുന്നവരോട് പരാതി പറയുന്നത് താന്‍ കേട്ടതായും ഇബ്രാഹിം പറയുന്നു. കുരുക്കു തീര്‍ന്നപ്പോള്‍ കാര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോവുകയായിരുന്നു.

ആരെയോ തട്ടിക്കൊണ്ടു പോയതായാണ് തന്റെ സംശയം. പോലീസ് താന്‍ യഥാസമയം കൈമാറിയ വിവരം അവഗണിക്കുകയായിരുന്നുവെന്നും ഇനിയും അതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ കഴിയുമെന്നും ഇബ്രാഹിം പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് സുല്‍ത്താന്‍ ഗോള്‍ഡിനടുത്ത് നിരീക്ഷണ ക്യാമറയുണ്ട്. അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്‍ കണ്ടെത്താനാകുമെന്നും ഇബ്രാഹിം പറഞ്ഞു.

ചിലപ്പോള്‍ മനോരോഗിയോ മറ്റോ ആയ ആളെ ആശുപത്രിലേക്കോ മറ്റോ കൈകള്‍ ബന്ധിച്ച് കൊണ്ടു പോകുന്നതും ആകാം. എന്നാല്‍ ദൃക്‌സാക്ഷിയായ ഒരാള്‍ കൈമാറിയ വിവരം യാതൊരു വിലയും കല്‍പിക്കാതെ തള്ളിയ പോലീസിന്റെ സമീപനം ശരിയായ നടപടിയായില്ലെന്നാണ് ഇബ്രാഹിമിന്റെ പരിഭവം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇബ്രാഹിം ചോദിക്കുന്നു: കൈകള്‍ ബന്ധിച്ച് കാറില്‍ കൊണ്ടു പോയത് ആരെ, എന്തിന്?

Keywords : Kasaragod, Kerala, Press Club, Police, Information, Ibrahim Kodiyamma, Kidnap, Ibrahims asks, What was happened in the morning. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia