city-gold-ad-for-blogger

പോലീസിന്റെ പക്ഷപാത നയം പ്രതിഷേധാര്‍ഹം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

കാസര്‍കോട്: (www.kasargodvartha.com 14.08.2017) കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ഒരു യുവാവിനു നേരെ ആക്രമണമുണ്ടായപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സാമുദായിക സൗഹാര്‍ദ്ധം തകര്‍ക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ കാര്യത്തില്‍ പോലീസ് പക്ഷപാതപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പറഞ്ഞു.

പ്രകടനം നടക്കുമ്പോള്‍ സംഘപരിപാറിന് പോലീസ് അകമ്പടി സേവിക്കുകയുമാണ് ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇബ്രാഹിം ഫൈസി ജെഡിയാര്‍ കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോള്‍ അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ സമാധാനപരമായി നഗരത്തില്‍ പ്രകടനം നടത്താന്‍ വന്ന മുഅല്ലിമുകളെ ലാത്തിവീശുകയും അവരുടെ ബൈക്കുകള്‍ അടിച്ച് തകര്‍ക്കുകയുമാണ് പോലീസ് ചെയ്തത്.

ചിലരുടെ സ്വാതന്ത്രം തടയുകയും ചിലര്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്യുന്ന പോലീസ് നയം അംഗീകരിക്കാന്‍ കഴിയില്ല. നിരവധി കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി ഒത്താശ ചെയ്തു കൊടുക്കുന്നത് അവര്‍ക്ക് ആത്മവീര്യം പകരാനേ ഉപകരിക്കുകയുള്ളൂവെന്നുമ നിയമവും നിയമപാലകരും ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നും ജെഡിയാര്‍ അഭിപ്രായപ്പെട്ടു.

പോലീസിന്റെ പക്ഷപാത നയം പ്രതിഷേധാര്‍ഹം: ഇബ്രാഹിം ഫൈസി ജെഡിയാര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SKSSF, Police, Ibrahim Faisi Jediyar against police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia