സാമ്പത്തിക വളര്‍ച്ചയിലൂടെയല്ല ഒരു സമൂഹത്തെ വിലയിരുത്തേണ്ടത്: ഡോ. ഖാദര്‍ മാങ്ങാട്
Sep 18, 2016, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2016) സാമ്പത്തികമായ വളര്‍ച്ചയിലൂടെല്ല ഒരു സമൂഹത്തെ വിലയിരുത്തേണ്ടത്, അവരുടെ വിശാലമായ വായനയിലൂടെയും സര്‍ഗപരമായ കഴിവുകളിലൂടെയുമാവണം അതെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. ഇബ്രാഹിം ചെര്‍ക്കളയുടെ ഇശലുണരുന്ന സംഗമഭൂമി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുഭാഷാ സംസ്‌കാരങ്ങളുടെ വിളനിലമായ കാസര്‍കോട്ടെ ഭൂരിപക്ഷം വരുന്ന ജനത പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവരാണ്. അവരുടെ കൂടി ശബ്ദം കേള്‍പ്പിക്കാന്‍ കഴിയണം ഇവിടുത്തെ എഴുത്തുകാര്‍ക്ക്. അവരുടെ തേട്ടം ലോക സമക്ഷം എത്തിക്കാനും എഴുത്തുകാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. റിട്ട. എ ഇ ഒ കെ വി കുമാരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റു വാങ്ങി.
ഉത്തരദേശം എഡിറ്റര്‍ ഉണ്ണിഷ്ണന്‍ പുഷ്പഗിരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ഇബ്രാഹിം ചെര്‍ക്കളയുടെ ഇതുവരെയെഴുതിയ പുസ്‌കങ്ങളുടെ ഓരോ കോപ്പി വീതം യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് വേണ്ടി ഖാദര്‍ മാങ്ങാടിന് കൈമാറി. സുറാബ്, സുബൈദ നീലേശ്വരം, ബാലകൃഷണന്‍ ചെര്‍ക്കള, സി എല്‍ ഹമീദ്, വി വി പ്രഭാകരന്‍, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, ഷാഫി എ നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ചെര്‍ക്കള മറുപടി പ്രസംഗം നടത്തി. എ എസ് മുഹമ്മദ്കുഞ്ഞി സ്വാഗതവും കുട്ടിയാനം നന്ദിയും പറഞ്ഞു
തുടര്‍ന്നു നടന്ന കവിയരങ്ങില്‍ പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. നാലപ്പാടന്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സുറാബ്, രവീന്ദ്രന്‍ പാടി, വിനോദ്കുമാര്‍ പെരുമ്പള, കെ എച്ച് മുഹമ്മദ്, കെ ജി റസാഖ്, എ ബെണ്ടിച്ചാല്‍, ഇബ്രാഹിം അങ്കോല, ശിഹാബ് റഹ് മാന്‍ കെ എം എന്നിവര്‍ കവിതകള്‍ വായിച്ചു. രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും കെ കെ രാജന്‍ നന്ദിയും പറഞ്ഞു.
Keywords : Inauguration, Book-release, Programme, Kasaragod, Dr Kader Mangad.