'ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷര പഥങ്ങള്‍' പ്രകാശനം ചെയ്തു
Jan 27, 2013, 18:05 IST
കാസര്‍കോട്: പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ സര്‍ഗ സഞ്ചാരത്തെ ആസ്പദമാക്കി സി.ടി. ബഷീര്‍ രചിച്ച ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകിട്ട് പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന് കോപ്പി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മനുഷ്യ പക്ഷത്തു നിന്ന് സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ചയെന്ന് പുസ്തകം പ്രകാശനം ചെയ്ത ആര്‍. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാമൂഹികവും മതപരവുമായ തന്റെ നിലപാടുകളും നിരീക്ഷണങ്ങളും ഇബ്രാഹിം ബേവിഞ്ച അതത് അവസരങ്ങളില്‍ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക വിമര്‍ശനങ്ങള്‍ ഏറെ പ്രസക്തമാണ്. മറവി കൂടുതലുള്ള ഒരു സമൂഹമാണ് കേരളത്തിലേത്. അവിടെ നന്മയെ കണ്ടെടുക്കാനും അവതരിപ്പിക്കാനും ബേവിഞ്ച നടത്തുന്ന ജാഗ്രത ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മാനവികത അടിച്ചമര്‍ത്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഉത്തരവാദിത്വ ബോധത്തോട്കൂടി എഴുതുന്ന നിരൂപകനാണ് ഇബ്രാഹിം ബേവിഞ്ചയെന്ന് പുസ്തകം ഏറ്റുവാങ്ങിയ പി. അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. മൂല്യ നിരാസത്തിന്റെ അന്തരീക്ഷമാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കാണുന്നത്. എഴുത്തിലൂടെ അതിനെ പ്രതിരോധിക്കാനാണ് ബേവിഞ്ച ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബേവിഞ്ചയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ രചനകളുടെ അവലോകനമാണ് ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷര പഥങ്ങള്‍ എന്ന പുസ്തകത്തില്‍ തെളിഞ്ഞു കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. ഇസ്ലാമിക സംസ്‌കൃതികളില്‍ നിന്ന് പുതിയ സൗന്ദര്യ സങ്കല്‍പങ്ങള്‍ എഴുത്തിലേക്ക് കൊണ്ടുവരാന്‍ ഇബ്രാഹിമിന് കഴിഞ്ഞു. നന്മകളെ ചേറിയെടുത്ത് പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ബേവിഞ്ച എന്നും ശ്രമിച്ചിട്ടുള്ളതെന്നും റഹ്മാന്‍ തായലങ്ങാടി കൂട്ടിച്ചേര്‍ത്തു.
താന്‍ ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലെ നന്മകളെ ആവിഷ്‌കരിക്കാനും മുഖ്യ ധാരയിലെത്തിക്കാനും വേറൊരു ഭൂഖണ്ഡം സൃഷ്ടിക്കാനും സാധിച്ച എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ചയെന്ന് പുസ്തകം പരിചയപ്പെടുത്തിയ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുന്‍ധാരണയുടെ കണ്ണട ഉപയോഗിക്കാതെ കാര്യങ്ങള്‍ കാണുകയും എഴുതുകയും മാനവികതയെ ഖനനം ചെയ്‌തെടുക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ബേവിഞ്ചയെന്ന് കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പുസ്തക രചയിതാവ് സി.ടി. ബഷീര്‍, നാരായണന്‍ പേരിയ, കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍, മുജീബ് അഹ്മദ്, എ. അബ്ദുര്‍ റഹ്മാന്‍, ജലീല്‍ രാമന്തളി, ഇബ്രാഹിം ബേവിഞ്ച എന്നിവര്‍ പ്രസംഗിച്ചു.
പി.എ. റഷീദ് സ്വാഗതവും എ.എസ്. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Ibrahim Bevinja, Book Release, Kerala, MLA, N.A. Nellikkunnu, Gust House, Gopala Krishnan, Appukuttan, Cherkalam Abdulla, Copy, Kasargodvartha, Malayalam News, Malayalam Vartha, Ibrahim Bevinjayde akshara pathangal released.