city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീ­വി­തം ക­ല­യ്­ക്കുവേ­ണ്ടി സ­മര്‍­പി­ച്ച ഇ­ബ്രാഹിം ബീ­രി­ച്ചേ­രി

ജീ­വി­തം ക­ല­യ്­ക്കുവേ­ണ്ടി സ­മര്‍­പി­ച്ച ഇ­ബ്രാഹിം ബീ­രി­ച്ചേ­രി
കാസര്‍­കോട്: ക­ഴി­ഞ്ഞ­ദിവ­സം അ­ന്ത­രി­ച്ച ഇ­ബ്രാഹിം ബീ­രി­ച്ചേ­രി ക­ല­യ്­ക്കു­വേ­ണ്ടി ജീ­വി­തം സ­മര്‍­പി­ച്ച ക­ലാ­കാ­ര­നാണ്. മൂ­ന്ന് പ­തി­റ്റാ­ണ്ടു­കാ­ലം മാ­പ്പി­ള­കല­യെ നെ­ഞ്ചോ­ട് ചേര്‍­ത്ത ഇ­ബ്രാ­ഹി­മി­ന്റെ ഇ­ശല്‍ മൂ­ളാ­ത്ത­വര്‍ ഉ­ത്ത­ര­മ­ല­ബാ­റില്‍ വി­ര­ള­മാ­ണ്. സം­ഗീ­തം പഠി­ക്കാന്‍ സാ­ഹ­ച­ര്യവും സ­മ­യവും ല­ഭി­ക്കാ­തി­രു­ന്നെ­ങ്കിലും ഇ­ബ്രാഹിം ചെ­റുപ്പം­തൊ­ട്ടുത­ന്നെ പാ­ട്ടു­ക­ളെ സ്‌­നേ­ഹി­ച്ചി­രു­ന്നു.

ഇ­ബ്രാ­ഹി­മി­ന്റെ ഉ­പ്പാ­പ്പ പ്ര­ശ­സ്­തനാ­യ ഹാര്‍­മോ­ണി­സ്­റ്റാ­യി­രുന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പേ­ര് ത­ന്നെ­യാ­യി­രു­ന്നു ത­നി­ക്കും വീ­ട്ടു­കാര്‍ ഇ­ട്ട­തെ­ന്ന് ഇ­ബ്രാഹിം മു­മ്പ് ന­ട­ത്തിയ അ­ഭി­മു­ഖ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. ആ­ദ്യ­മാ­യി സ്റ്റേ­ജില്‍ പാ­ടിയ­ത് ഫ­സീ­ല­യുടെ 'ഹ­ജ്ജി­ന്റെ രാ­വില്‍...' എ­ന്ന് തു­ട­ങ്ങു­ന്ന പാ­ട്ടാണ്. ഇ­ബ്രാ­ഹി­മി­ന് ഏ­റ്റവും ഇ­ഷ്ടപെ­ട്ട­പാ­ട്ട് 'ബാ­ഗ്­ദാ­ദ് മ­ണ്ണില്‍ വാ­ഴും...' എ­ന്ന് തു­ട­ങ്ങു­ന്ന ഗാ­ന­മാ­ണ്.

ശ­ബ്ദ സൗ­കു­മാ­ര്യം­കൊ­ണ്ട് ആ­സ്വാ­ദ­ക ഹൃ­ദ­യങ്ങ­ളെ പു­ള­കമ­ണി­യി­ച്ച ഇ­ബ്രാ­ഹി­മി­ന് ഗു­രു­ വ­ന്ദ്യ­രാ­യി നി­ര­വ­ധി­പേ­രുണ്ട്. സലീം ബീ­രി­ച്ചേരി, അ­സീ­സ് താ­യി­ന്നേരി, ഖാ­ദര്‍ പെ­രു­മ്പ തു­ട­ങ്ങി­യവര്‍ ഈ­ പ­ര­മ്പ­രി­യില്‍­പെ­ടു­ന്ന­വ­രാ­ണ്. സ­ഹോ­ദ­രന്‍ ശ­റ­ഫു­ദ്ദീ­നുമാ­യി­ചേര്‍­ന്ന് എ­സ്.എ.ബി. ബ്ര­ദേര്‍­സ് എ­ന്ന പേ­രില്‍ ആലി­യ ക്രി­യേഷ­ന്റെ പേ­രില്‍ നി­രവ­ധി ആല്‍­ബ­ങ്ങള്‍ ചെ­യ്­തി­രു­ന്നു. ദര്‍­ശ­ന ടി­വി­യില്‍ കു­പ്പി­വ­ള എ­ന്ന പേ­രി­ലുള്ള മാ­പ്പി­ള­പ്പാ­ട്ട് പ­രി­പാ­ടി­യു­ടെ ഫൈ­നല്‍ മ­ത്സ­ര­ത്തി­നി­ടയി­ലാ­ണ് ഇ­ബ്രാ­ഹി­മിനെ വി­ധി ത­ട്ടി­യെ­ടു­ത്ത്.

അ­ലിക്ക­ത്ത് എ­ന്ന­പേ­രി­ല്‍ കാസര്‍­കോ­ട് വി­ഷ­നു­വേ­ണ്ടി മു­മ്പ് ന­ടത്തിയ ഇ­ബ്രാ­ഹി­മി­ന്റെ അ­ഭി­മു­ഖ­ത്തി­ന്റെ വീഡിയോ വാ­യ­ന­ക്കാര്‍­ക്കായി സ­മര്‍­പി­ക്കുന്നു.



Keywords:  Kasaragod, Mappilapatt, Singer, Song, Ibrahim Beerichery

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia