ജില്ലയിലെ മൂന്ന് ലക്ഷം വീടുകളില്‍ ശുചിത്വ സര്‍വ്വെ നടത്തുന്നു
Apr 29, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി ശുചിത്വ അടിസ്ഥാന വിവരശേഖരണം നടത്തുന്നു. ആറ് ബ്ലോക്കുകളിലെ മൂന്ന് ലക്ഷം വീടുകളിലാണ് സര്‍വ്വെ നടത്തുന്നത്. ഒരു വാര്‍ഡില്‍ ആശാ വര്‍ക്കര്‍, കുടുംബശ്രീ വളണ്ടിയര്‍ എന്നിവരാണ് സര്‍വ്വെ നടത്തുക.
ഒരു ഗ്രാമപഞ്ചായത്തില്‍ വിഇഒ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സൂപ്പര്‍വൈസര്‍മാരാണ് വാര്‍ഡുതല സര്‍വ്വെയുടെ മേല്‍നോട്ടം വഹിക്കുക. മെയ് 20നകം സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും സര്‍വ്വെയ്ക്ക് വിധേയമാക്കും. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ഇതിനുളള ആധികാരിക രേഖയായി കണക്കാക്കും. ഒരു വാര്‍ഡില്‍ രണ്ട് സര്‍വ്വെയര്‍മാര്‍ ഉണ്ടാകും.
വീട്, അങ്കണവാടി, സ്‌കൂള്‍ എന്നിങ്ങനെ മൂന്ന് തലത്തിലുളള വിവരശേഖരണമാണ് നടത്തുന്നത്. ഒരു വീട്ടില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തുന്നത്. ഓരോ വീട്ടില്‍ നിന്നും ബന്ധപ്പെട്ട 21 വിവരങ്ങളാണ് ശേഖരിക്കുന്നത്. അങ്കണവാടികളിലും ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലും ശുചിത്വ സര്‍വ്വെ നടത്തും. ജില്ലയില്‍ സമയബന്ധിതമായി സര്‍വ്വെ നടത്തുന്നതിന്റെ മേല്‍നോട്ടം ജില്ലാ കളക്ടര്‍ക്കാണ്. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇവരെ സഹായിക്കും. സര്‍വ്വെയുടെ ജില്ലാതല സംഘാടനത്തിന്റെയും ഏകോപനത്തിന്റെയും പരിശീലനങ്ങളുടെയും പൂര്‍ണ്ണ ചുമതല ജില്ലാ കോര്‍ഡിനേറ്റര്‍ക്കാണ്. സര്‍വ്വെയുടെ ബ്ലോക്ക് തല ചുമതല ബിഡിഒ മാര്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് തലത്തില്‍ സര്‍വ്വെ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍വ്വെ ഫോറം ബ്ലോക്ക് കോഡിനേറ്ററായ ജി ഇ ഒ ശേഖരിച്ച് ബിഡിഒ മാര്‍ വഴി ജില്ലാ കോഡിനേറ്റര്‍ക്ക് സമര്‍പ്പിക്കും. കുടുംബശ്രീ ഐടി യൂണിറ്റുകളാണ് വിവരശേഖരണം അപ് ലോഡ് ചെയ്യുക.
ശുചിത്വ അടിസ്ഥാന വിവരശേഖരണത്തിന്റെ ആദ്യഘട്ടമായി ഗ്രാമ പഞ്ചായത്തുതല സൂപ്പര്‍വൈസര്‍മാരായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമുളള ബേസ് ലൈന്‍ സര്‍വ്വെ പരിശീലന പരിപാടി കളക്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിവരങ്ങളുടെ കുറ്റമറ്റതും കൃത്യത ഉറപ്പുവരുത്തുന്നതുമായ സര്‍വേ പ്രവര്‍ത്തനം ഭാവിയില്‍ ശുചിത്വമേഖലയില്‍ നടത്തുന്ന സമഗ്ര പദ്ധതി രൂപീകരണത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. എഡിസി (ജനറല്‍) കെ.എം രാമകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. വി രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി. എഡിറ്റര്‍ എം മധുസൂദനന്‍, ജില്ലാ വനിതാ ക്ഷേമഓഫീസര്‍ എം. ലളിത എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍മാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമുള്ള അടുത്തഘട്ടം പരിശീലനം ബ്ലോക്ക് തലത്തില്‍ നടത്തുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, House, Waste, Survey.
Advertisement: