വി.കെ.അബൂബക്കര്‍ ഹാജിയുടെ വസതി ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു
Aug 28, 2012, 20:47 IST

പടന്ന: കഴിഞ്ഞ ദിവസം നിര്യാതനായ തൃക്കരിപ്പൂര്‍ മണ്ഡലം സുന്നി യുവജന സംഘം മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവും വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍ പാണ്ട്യാലയുടെ പിതാവുമായ വി.കെ.അബൂബക്കര്‍ ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍, പാണക്കാട് സാബിത്തലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സന്ദര്‍ശിച്ചു.
മുസ്ലിം ലീഗ് ജില്ലാ ലീഗ് സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, ജില്ലാ ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍, മുസ്ലിം ലീഗ് നേതാക്കളായ വി.കെ.ബാവ, പി.വി. മുഹമ്മദ് അസ്‌ലം, ടി.പി. മുത്തലിബ്, പി.സി. മൊയ്ദ്ദീന്‍ ഹാജി, പി.കെ. അബ്ദുല്‍ ശുക്കൂര്‍ ഹാജി, യു.എം.സി. അബ്ദുര്‍ റഹ്മാന്‍ ഹാജി എന്നിവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.
Keywords: Padanna, Trikaripur, Muslim League, Panakkad Hydarali Shihab Thangal, V.K Abbobacker Haji, Kasargod