സന്ധ്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് സൂചന
Jul 8, 2013, 19:29 IST
വെള്ളരിക്കുണ്ട്: കൂലിത്തൊഴിലാളി പരപ്പ കനകപ്പള്ളി തട്ടിലെ താഴത്ത് മധുവിന്റെ ഭാര്യ കൊന്നക്കാട് ചിരമ്പക്കാട്ട് എളേരി വീട്ടില്‍ സന്ധ്യ(30)യെ ഭര്‍ത്താവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് സൂചന. സന്ധ്യയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി മാത്യു എക്‌സലിനും സംഘത്തിനും ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചു.
ജൂണ്‍ 30 ന് രാത്രി പത്തര മണിയോടെയാണ് കനകപ്പള്ളിയിലെ മറിയക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് സന്ധ്യക്ക് ദേഹമാസകലം സാരമായി പൊള്ളലേറ്റത്. സന്ധ്യ ഭര്‍തൃപീഢനത്തെ തുടര്‍ന്ന് സ്വയം ദേഹത്ത് മണ്ണൈണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു ആദ്യം പ്രചരണമുണ്ടായത്. എന്നാല്‍ സന്ധ്യയുടെ മരണം കൊലപാതകമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സംഭവ ദിവസം രാത്രി പത്തരമണിയോടെ ദേഹമാസകലം തീ പടര്‍ന്നുപിടിച്ച് പുറത്തേക്കോടി സന്ധ്യ നിലത്ത് വീഴുകയായിരുന്നു.
സന്ധ്യയുടെ ബഹളം കേട്ട് വീടിനടുത്ത് അമ്പത് മീറ്ററോളം അകലെ താമസിക്കുന്ന മോഹനന്‍ സ്ഥലത്തേക്ക് ഓടിയെത്തുകയും പരിസരവാസികളെ വിളിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി തന്നെ സന്ധ്യയുടെ സഹോദരന്‍ മധുവും സഹോദരി സുമയുടെ ഭര്‍ത്താവ് സജീവനും ആശുപത്രിയിലെത്തിയിരുന്നു. കിടപ്പുമുറില്‍വെച്ച് ഭര്‍ത്താവ് മധു തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് സന്ധ്യ ഇവരോട് പറഞ്ഞിരുന്നു. ഇക്കാര്യം മധുവും സജീവനും ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയി ല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സാരമായി പൊള്ളലേറ്റ സന്ധ്യയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജൂലായ് നാലിന് വൈകിട്ട് നാല് മണിയോടെ മരണപ്പെട്ടു. മദ്യപാനിയായ മധു സന്ധ്യയെ നിരന്തരം പീഢിപ്പിക്കാറുണ്ടായിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത് അമ്മയോടും സഹോദരങ്ങളോടുമൊപ്പമായിരുന്നു മധുവും ഭാര്യയും താമസിച്ചിരുന്നത്.
മദ്യപിച്ച് നിരന്തരം ശല്യമുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ഇവര്‍ തൊട്ടടുത്ത വാടക വീട്ടിലേക്ക് താമസം മാറിയത്. ഗുരുതര നിലയില്‍ പരിയാരത്ത് ചികിത്സയിലായിരുന്ന സന്ധ്യയില്‍ നിന്ന് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌േട്രട്ട് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. മരണമൊഴിയിലെ വിശദവിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം സന്ധ്യയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സന്ധ്യയെ പീഢിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മധുവിനും മധുവിന്റെ മാതാവ് മാധവിക്കും സഹോദരി സുശീലക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സന്ധ്യയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്തും.
2007 ജനുവരി 21നാണ് മധുവും സന്ധ്യയും വിവാഹിതരായത്. വിവാഹവേളയില്‍ സന്ധ്യയുടെ വീട്ടുകാര്‍ മധുവിന് 15 പവന്‍ സ്വര്‍ണവും 50,000 രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് സന്ധ്യയെ ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയായിരുന്നു.
സന്ധ്യ മരിക്കുന്നതിന് മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഇവര്‍ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ഇവിടെയും പീഢനം തുടര്‍ന്നു. മാധവിയും സുശീലയും വാടക വീട്ടിലെത്തി സന്ധ്യയെ ഉപദ്രവിക്കാറുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords:
സന്ധ്യയുടെ മരണം; അന്വേഷണം ഡി.വൈ.എസ്.പി. ഏറ്റെടുത്തു
Keywords: Vellarikundu, Fire, Death, Housewife, Kasaragod, Kerala, Police, Case, Gold, Quarters, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.