ഭാര്യയുടെ പ്രസവ ശുശ്രൂഷയ്‌ക്കെത്തിയ യുവതിയെ ഭര്‍ത്താവ് വിവാഹം കഴിച്ചു
Apr 3, 2012, 11:57 IST
കാസര്‍കോട്: ഭാര്യയുടെ പ്രസവ ശുശ്രൂഷയ്‌ക്കെത്തിയ യുവതിയെ ഭര്‍ത്താവ് വിവാഹം കഴിച്ചതായി പരാതി. ഇത് ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ ചെര്‍ക്കള കുതിരത്ത് നഗറിലെ അബ്ദുല്ലയുടെ മകള്‍ കെ.എ. സുബൈദയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കരയിലെ ഓട്ടോഡ്രൈവര്‍ അബൂബക്കറിന്റെ ഭാര്യയാണ് സുബൈദ. ഇവര്‍ തളങ്കര ജദീദ് റോഡിലെ ത്രീസ്റ്റാര്‍ ക്വാട്ടേഴ്‌സിലാണ് താമസം. സുബൈദയുടെ പ്രസവ ശുശ്രൂഷയ്ക്കായെത്തിയ യുവതിയുമായി ഭര്‍ത്താവ് പ്രണയത്തിലായതായും ഇവര്‍ വിവാഹം കഴിച്ചതായുമാണ് ആശുപത്രിയില്‍ കഴിയുന്ന സുബൈദ പറയുന്നത്. വിവാഹ സമയത്ത് നല്‍കിയിരുന്ന സ്വര്‍ണ്ണവും പണവും കൈക്കാലാക്കിയ ശേഷം തനിക്ക് ചിലവിന് പോലും നല്‍കാതെ തന്റെ ഭര്‍ത്താവ് പ്രസവ ശുശ്രൂഷയ്‌ക്കെത്തിയ യുവതിയുമായി താമസിക്കുകയാണെന്നും സുബൈദ പറയുന്നത്. ഇതിനെ ചോദ്യെ ചെയ്തതിന്റെ പേരിലാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവതി പരാതിപ്പെട്ടു.
Keywords: Kasaragod, Marriage, Woman