ഭാര്യയെക്കുറിച്ച് അപവാദം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടിപരിക്കേല്‍പിച്ചു
Dec 12, 2012, 11:54 IST
കാസര്‍കോട്: ഭാര്യയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചതിനെകുറിച്ച് ചോദിച്ചതിന് യുവാവിനെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പിച്ചു. പെര്‍ള കജംപാടിയിലെ ഈശ്വരന്റെ മകന്‍ കെ. രവിയെ(32)യെയാണ് ചൊവ്വാഴ്ച വൈകിട്ട് കജംപാടി റോഡരികില്‍ വെച്ച് ആക്രമിച്ചത്.
വാളുകൊണ്ട് ദേഹത്ത് വെട്ടുന്നത് തടഞ്ഞപ്പോള്‍ കൈവിരലിനാണ് വെട്ടേറ്റത്. വിരല്‍ മുറിഞ്ഞ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരീഷന്‍ എന്നയാളാണ് വെട്ടിയതെന്ന് രവി പരാതിപ്പെട്ടു.
വാളുകൊണ്ട് ദേഹത്ത് വെട്ടുന്നത് തടഞ്ഞപ്പോള്‍ കൈവിരലിനാണ് വെട്ടേറ്റത്. വിരല്‍ മുറിഞ്ഞ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരീഷന്‍ എന്നയാളാണ് വെട്ടിയതെന്ന് രവി പരാതിപ്പെട്ടു.
രവിയുടെ ഭാര്യയെക്കുറിച്ച് ഹരീഷന്‍ അപവാദം പ്രചരിപ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നുവത്രെ. ഇതിനെ കുറിച്ച ചൊവ്വാഴ്ച റോഡരികില്‍ വെച്ച് കണ്ടപ്പോള്‍ ചോദിച്ചപ്പോഴാണത്രെ പ്രകോപിതനായ ഹരീഷന്‍ രവിക്കു നേരെ വാളു വീശിയത്. സംഭവം സംബന്ധിച്ച് ബദിയഡുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Gossip, Wife, Youth, Injured, Perla, Hospital, Case, Badiyadukka, Police, Kasaragod, Kerala.