city-gold-ad-for-blogger

ഭര്‍ത്താവ് ബലമായി ഉറക്കഗുളിക കഴിപ്പിച്ചു; യുവതി ആശുപത്രിയില്‍

ഭര്‍ത്താവ് ബലമായി ഉറക്കഗുളിക കഴിപ്പിച്ചു; യുവതി ആശുപത്രിയില്‍
കാസര്‍കോട്: യുവതിയെ ഭര്‍ത്താവ് ഷൂസിട്ട കാലുകൊണ്ട് വയറ്റത്ത് ചവിട്ടുകയും ബലം പ്രയോഗിച്ച് ഉറക്കഗുളികള്‍ കഴിപ്പിക്കുകയും ചെയ്തതായി പരാതി. അവശയായ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരിയാല്‍ ചേരങ്കൈയിലെ എ.എച്ച്. ബഷീറിന്റെ മകളും, കാസര്‍കോട് ടൗണില്‍ ഫാര്‍മസിസ്റ്റുമായ ഫാത്തിമത്ത് ഫസ്മിത(27)യാണ് ആശുപത്രിയിലുള്ളത്. ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബ്ദുല്‍ നവാസിന്റെ ഭാര്യയാണ്.

രണ്ട് വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. വിവാഹാനന്തരം 20 പവനും, ഒന്നരലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നുവത്രെ. പിന്നീട് പലകാരണങ്ങളാല്‍ ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ഒരു വര്‍ഷത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടില്‍ പോയപ്പോഴാണ് ചവിട്ടുകയും, ഉറക്കഗുളിക കഴിപ്പിക്കുകയും ചെയ്തതെന്ന് യുവതി പരാതിപ്പെട്ടു. യുവതിയെ പിന്നീട് മാതാവ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി വിദ്യാനഗര്‍ പോലീസ് അറിയിച്ചു.

Keywords : Kasaragod, Eriyal, House-wife, Hospital, Chettumkuzhi, Fasmitha, A.H. Basheer, Abdul Navas, Police, Case, Quarters, Kerala, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia