 |
Muhammad rafeeq, Nizamuddin |
കാസര്‍കോട്: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വീട് കയറി ആക്രമിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യക്കും മൂന്നു വയസ്സുള്ള മകനും മര്‍ദ്ദനമേറ്റു. തളങ്കര തെരുവത്ത് ദുബായ് സെന്‍ട്രല്‍ മൊബൈല്‍ കട നടത്തുന്ന സിറാമിക്സ് റോഡിലെ ഖാദറിന്റെ മകന്‍ മുഹമ്മദ് റഫീഖ്(38)നെയാണ് ഞായറാഴ്ച രാത്രി ഒരു സംഘം വീട് കയറി അക്രമിച്ചത്. തടയാന്‍ ചെന്ന ഭാര്യ ഫൌസിയ(24), മകന്‍ നിസാമുദ്ദീന്‍(മൂന്ന്) എന്നിവരെയും പരിക്കുകളോടെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് തൊട്ടടുത്ത റോഡില്‍ നിന്ന് സ്ഥിരമായി മദ്യപിച്ചെത്തി ചില യുവാക്കള്‍ ഫൌസിയയെ അസഭ്യം പറയാറുണ്ട്. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
Keywords: husband, Attack, Thalangara, Kasaragod