ഭര്‍തൃപീഡനം; ഊമ യുവതി ആശുപത്രിയില്‍
Mar 6, 2013, 12:00 IST
![]() |
Jameela |
വിവാഹ സമയത്ത് 30 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും 1,80,000 രൂപ വിലവരുന്ന ഓട്ടോ റിക്ഷയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹ ശേഷം പലപ്പോഴായി ജമീലയുടെ സ്വര്‍ണം കൈക്കലാക്കിയ മുഹമ്മദ് റാഷിദ് പിന്നീട് ഓട്ടോ റിക്ഷയും വിറ്റു. അതിന് ശേഷമാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയത്.
കഴിഞ്ഞ ദിവസം ജമീലയുടെ മുഖത്ത് അടിക്കുകയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തിരുന്നു. അതിന് ശേഷം ജമീലയെ വീട്ടില്‍ കൊണ്ടാക്കി സ്ഥലം വിട്ട റാഷിദ് മറ്റൊരുയുവതിയുമായി കടന്ന് കളയുകയായിരുന്നുവത്രെ. ഈയിടെ ജമീലയ്ക്ക് സ്വന്തം വീട്ടുകാര്‍ വാങ്ങി നല്‍കിയ കമ്മലും റാഷിദ് ഊരിയെടുത്ത് വിറ്റതായും പരാതിയുണ്ട്.
Keywords: Women, Hospital, Husband, Attack, Kasaragod, Kerala, Marriage, House, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.