ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
Jan 2, 2013, 16:48 IST
ബേക്കല്‍: യുവതിയെ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കം വെളുത്തോളി ലക്ഷംവീട്ടിലെ നാരായണനെയാണ് ബുധനാഴ്ച രാവിലെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നാരായണന്‍ മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യ ഭാരതി (39) യെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുപതോളം കുത്തുകളേറ്റ ഭാരതി അത്യാസന്നനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ ഭാരതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നാരായണനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
Keywords: Wife, Stabbing, Husband, Arrest, Murder attempt, Bekal, Kasaragod, Kerala, Malayalam news