വന്‍ നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയില്‍; 7 നാടന്‍ തോക്കുകളും തിരകളും വെടിമരുന്നും കണ്ടെത്തി
Feb 28, 2019, 23:19 IST
കാറഡുക്ക: (www.kasargodvartha.com 28.02.2019) വന്‍ നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിലായി. കാറഡുക്ക സംരക്ഷിത വനമേഖലയിലെ പയര്‍പള്ളത്തുവച്ചാണ് അഞ്ചംഗ സംഘം വനംവകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. കരിവേടകം സ്വദേശികളായ കെ നാരായണന്‍, കെ പി സുകുമാരന്‍, ജി മഹേഷ്, ശ്രജിത്ത്, പി മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ലൈസന്‍സില്ലാത്ത അഞ്ച് തോക്കുകളുള്‍പ്പെടെ ഏഴ് നാടന്‍ തോക്കുകളും തിരകളും വെടിമരുന്നും കണ്ടെത്തി.
നായാട്ട് സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ച കാറുള്‍പ്പടെ കസ്റ്റഡിയിലെടുത്തു. സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് വേട്ടക്കിറങ്ങിയ സംഘത്തെ കുറിച്ച് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സംഘം ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ കുറിച്ചുിള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വനവകുപ്പ് അധികൃതര്‍ അറിയിച്ചു. നായാട്ടിനു പുറമെ വനത്തില്‍ അതിക്രമിച്ചു കടക്കല്‍, അനധികൃതമായി തോക്ക് കൈവശം വെക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Karadukka, arrest, Hunting team held by forest flying squad, weapons seized