city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: തിരു­വോ­ണ­ത്തി­ന് മു­ഖ്യ­മ­ന്ത്രി­യു­ടെ വ­സ­തി­ക്കു­മു­മ്പില്‍ സ­ത്യാ­ഗ്രഹം

എന്‍­ഡോ­സള്‍­ഫാന്‍: തിരു­വോ­ണ­ത്തി­ന് മു­ഖ്യ­മ­ന്ത്രി­യു­ടെ വ­സ­തി­ക്കു­മു­മ്പില്‍ സ­ത്യാ­ഗ്രഹം
കാസര്‍­കോ­ട്: എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍ ക­ല­ക്‌ട്രേ­റ്റി­നു മു­മ്പില്‍ ന­ട­ത്തി­വ­രു­ന്ന സ­ത്യാ­ഗ്ര­ഹം 100 ദിവ­സം പി­ന്നി­ടി­ട്ടും­ ഇ­ര­കള്‍ക്ക് മ­തിയാ­യ ചി­കി­ത്സ­പോലും ഏര്‍­പ്പെ­ടു­ത്താ­ത്ത സര്‍­ക്കാര്‍ ന­ട­പ­ടി­യില്‍ പ്ര­തി­ഷേ­ധി­ച്ച് തിരു­വോ­ണ­ദിവ­സം മു­ഖ്യ­മ­ന്ത്രി­യു­ടെ വ­സ­തി­യില്‍ കു­ത്തി­യി­രി­പ്പ് സമ­രം ന­ട­ത്തും.

ദു­രി­ത­ബാ­ധി­ത­രു­ടെ ക­ട­ങ്ങള്‍ എ­ഴു­തി ത­ള്ളു­ക. മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ ശു­പാര്‍­ശ­കള്‍ പൂര്‍­ണ്ണ­മായും ന­ട­പ്പി­ലാ­ക്കു­ക, ട്രി­ബ്യൂ­ണല്‍ സ്ഥാ­പിക്കു­ക തു­ടങ്ങി­യ ന്യാ­യമാ­യ ആ­വ­ശ്യ­ങ്ങള്‍ പ­രി­ഹ­രി­ക്കാന്‍ ചര്‍­ച്ച­പോ­ലും ന­ട­ത്താന്‍ മു­ഖ്യ­മന്ത്രി അ­വ­സ­ര­മൊ­രു­ക്കാ­ത്ത നി­ല­പാ­ടി­നെ­തി­രെ­യാ­ണ്­ അ­മ്മ­മാര്‍ തി­രു­വ­ന­ന്ത­പു­ര­ത്ത് സമ­രം ന­ട­ത്താ­നി­രി­ക്കുന്ന­ത്­. സമ­രം സം­സ്ഥാ­ന­ത്താകെ വ്യാ­പി­പ്പി­ക്കു­വാനും സ­ത്യാഗ്ര­ഹ സ­മിതി­യോ­ഗം തീ­രു­മാ­നിച്ചു.

അം­ബി­കാ­സു­ത­നന്‍ മാ­ങ്ങാ­ട് അ­ദ്ധ്യ­ക്ഷ­ത വ­ഹിച്ചു. ടി ശോഭ­ന, എം. സുല്‍­ഫത്ത്, ബി. മാ­ധ­വി, കെ.പി ജി­ജു, മി­സ്‌­രി­യ, എ. മോ­ഹന്‍ കു­മാര്‍, പി. മു­ര­ളീ­ധ­രന്‍ മാ­സ്റ്റര്‍, ടി. വി. രാ­ജേ­ന്ദ്രന്‍ തു­ട­ങ്ങി­യ­വര്‍ സം­സാ­രി­ച്ചു. അമ്പല­ത്ത­റ കു­ഞ്ഞി­കൃ­ഷ്­ണന്‍ സ്വാ­ഗ­ത­വും, പ­വി­ത്രന്‍ തോ­യ­മ്മല്‍ ന­ന്ദിയും പ­റഞ്ഞു.

Keywords: Kasaragod, Strike, Endosulfan victims, CM, House       

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia