city-gold-ad-for-blogger

ഹ്യുണ്ടായിയുടെ ക്രെറ്റ ലോഞ്ച് ചെയ്തു; കേരളത്തിലെ ആദ്യ വില്‍പന കാസര്‍കോട് സ്വദേശിക്ക്

കാസര്‍കോട്: (www.kasargodvartha.com 24/07/2015) ഹ്യുണ്ടായിയുടെ ഏറ്റവും പൂതിയ മോഡലായ ക്രെറ്റ കാര്‍ കേരളത്തില്‍ ലോഞ്ച് ചെയ്തു. കാറിന്റെ ആദ്യ വില്‍പന കൊച്ചിയിലെ പോപ്പുലര്‍ കാര്‍ ഷോറൂമില്‍ നടന്നു. കളനാട് സ്വദേശിയും ഗള്‍ഫിലെ നാനോ ഗ്രൂപ്പ് ചെയര്‍മാനും യുവ വ്യവസായിയുമായ ഉപ്പ് അഹമ്മദ് ആണ് കാര്‍ സ്വന്തമാക്കിയത്.

ഫുള്‍ ഓപ്ഷന്‍ കാറിന്റെ ഷോറൂം വില 16.85 ലക്ഷം രൂപയാണ്. പോപുലര്‍ ഷോറൂം സെയില്‍സ് മാനേജര്‍ പ്രേംജിത്തില്‍ നിന്നാണ് കാര്‍ ഏറ്റുവാങ്ങിയത്. ഹ്യുണ്ടായിയുടെ പ്രധാന ഷോറൂമുകളിലെല്ലാം കാറിന്റെ ലോഞ്ചിംഗ് വെള്ളിയാഴ്ച നടന്നെങ്കിലും കാര്‍ വില്‍പന രണ്ടാഴ്ചയെങ്കിലും കഴിയും. ഡീസല്‍ മോഡലായ കാര്‍ കേരളത്തില്‍ തരംഗമായി മാറുമെന്നാണ് ഹ്യുണ്ടായ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഹ്യുണ്ടായിയുടെ ക്രെറ്റ ലോഞ്ച് ചെയ്തു; കേരളത്തിലെ ആദ്യ വില്‍പന കാസര്‍കോട് സ്വദേശിക്ക്

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia