Music Journey | ശ്രദ്ധേയമായി മാനവസൗഹാർദ സ്നേഹ സംഗീത യാത്ര

● തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ ആറു ദിവസങ്ങളിലായി യാത്ര വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോകും
● ജനുവരി 25ന് നെല്ലിക്കട്ടയിൽ സമാപന സമ്മേളനം നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
● ജില്ലയിലെ അഞ്ച് എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.
കാസർകോട്: (KasargodVartha) കേരള കലാ കൂട്ടായ്മയുടെ മാനവ മതസൗഹാർദ സ്നേഹ സംഗീത യാത്രയ്ക്ക് കാസർകോട് ജില്ലയിൽ തുടക്കമായി. അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്കിടയിൽ മാനവ സൗഹാർദം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള കലാ കൂട്ടായ്മ ഇങ്ങനെയൊരു സ്നേഹ സംഗീത യാത്ര സംഘടിപ്പിക്കുന്നത്.
തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ ആറു ദിവസങ്ങളിലായി യാത്ര വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോകും. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഈ സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
യാത്ര പരപ്പയിൽ സംഗീത സാമ്രാട്ട് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടികെ രവി മുഖ്യാതിഥിയായിരുന്നു. കലാ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 25ന് നെല്ലിക്കട്ടയിൽ സമാപന സമ്മേളനം നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൊഗ്രാലിൽ സ്വീകരണം നൽകി. മൊഗ്രാൽ ജിവിഎച്ച്എസ്എസ്, പിടിഎ, എസ്എംസി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മൊഗ്രാൽ സ്കൂൾ മൈതാനത്ത് സ്വീകരണ പരിപാടി ഒരുക്കിയിയത്. സംഗീത നിശയും അരങ്ങേറി. പ്രോഗ്രാം ഡയറക്ടർ ഇഎം ഇബ്രാഹിം മൊഗ്രാൽ, ജാഥാ ക്യാപ്റ്റൻ ഫിറോസ് ബാബു പട്ടുറുമാൽ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളിലായി സംഗീത നിശ അരങ്ങേറുന്നത്. സംഗീത യാത്രയിൽ ഇരുപതോളം കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടൂ.
Kerala Kala Koottayma’s humanitarian music journey kicked off in Kasaragod. The journey will pass through various locations, helping artists and promoting humanity.
#HumanitarianMusic #Kasaragod #MusicJourney #KeralaKalaKoottayma #CulturalUnity #HumanityThroughMusic