city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീവറേജസ് മദ്യശാല കൊണ്ടുവരുന്നതിനെതിരെ മനുഷ്യ മതില്‍ തീര്‍ത്ത് നാട്ടുകാര്‍

ഉദുമ: (www.kasargodvatrtha.com 15.03.2017) ജനവാസ കേന്ദ്രമായ മാങ്ങാട് കൂളിക്കുന്നില്‍ ബീവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരസമിതിയുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം. കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരസമിതി യുടെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമരത്തിന്റെ ഒന്‍പതാം ദിവസമായ ബുധനാഴ്ച ആക്ഷന്‍ കൗണ്‍സില്‍ വിപുലീകരിച്ചു. വിവിധ രാഷ്ട്രീയ -സാമൂഹ്യ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ചെമ്മനാട് ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഗോപാലന്‍ നായര്‍ എടച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു.

ബീവറേജസ് മദ്യശാല കൊണ്ടുവരുന്നതിനെതിരെ മനുഷ്യ മതില്‍ തീര്‍ത്ത് നാട്ടുകാര്‍


ബീവറേജസ് മദ്യശാല കൊണ്ടുവരുന്നതിനെതിരെ മനുഷ്യ മതില്‍ തീര്‍ത്ത് നാട്ടുകാര്‍

ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ കബീര്‍, വാര്‍ഡ് മെമ്പര്‍ രാജു കലാഭവന്‍, കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് വാസു മാങ്ങാട്, വാര്‍ഡ് മെമ്പര്‍ ഹമീദ് മാങ്ങാട്, വാര്‍ഡ് മെമ്പര്‍ കമലാക്ഷി, സി.പി .എം ലോക്കല്‍ സെക്രട്ടറി വിജയന്‍, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി എം ഷെരീഫ്, മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി പി. കെ അബ്ദുല്ല, ഐഎന്‍എല്‍ നേതാവ്‌മൊയ്തീന്‍ കുഞ്ഞി കളനാട്, കുടുംബശ്രീ സി.ഡി.എസ് ജാനകി, അണിഞ്ഞ ശ്രീ മഹാ വിഷ്ണു ക്ഷേത്രം ഭാരവാഹി മണികണ്ഠന്‍, കൂളിക്കുന്ന് ജുമാ മസ്ജിദ് പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍, എയ്യള ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി, മാങ്ങാട് ജുമാ മസ്ജിദ് പ്രസിഡണ്ട് ഹസൈനാര്‍ മാങ്ങാട്, അണിഞ്ഞ മീത്തല്‍ വീട് തുളിച്ചേരി തറവാട് ഭാരവാഹി പവിത്രന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, റഹീം ബെണ്ടിച്ചാല്‍, അഡ്വക്കറ്റ് എം കെ മുഹമ്മദ് കുഞ്ഞി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, അബ്ദുല്‍ ഖാദര്‍ കളനാട്, കുഞ്ഞിരാമന്‍ സി.എം.പി, രാജു സി പി ഐ ,വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ കണ്ണം പള്ളി ഷാഫി, കല്ലട്ര അബ്ബാസ് ഹാജി, വാര്‍ഡ് മെമ്പര്‍ പ്രഭാകരന്‍, മുഹമ്മദ് അലി മൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വിനീത് ടി അണിഞ്ഞ നന്ദി പറഞ്ഞു.

ബീവറേജസ് മദ്യശാല കൊണ്ടുവരുന്നതിനെതിരെ മനുഷ്യ മതില്‍ തീര്‍ത്ത് നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uduma, Natives, Protest, Inauguration, Beverages, Action council, Human wall against beverages outlet in Koolikkunnu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia