കുറ്റിക്കാട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തി; അന്വേഷണം ആരംഭിച്ചു, പോലീസ് സര്‍ജന്‍ സ്ഥലത്തെത്തും
Jan 25, 2020, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.01.2020) മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സര്‍ജനെത്തി ഇതേക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് നീലേശ്വരം സിഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മടിക്കൈ ഗവ: ഐ ടി ഐക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് പോയ വിദ്യാര്‍ത്ഥികളാണ് സംഭവം കണ്ട് പോലീസിനെ വിവരമറിയിച്ചത്. തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് അങ്ങിങ്ങായി കുറുനരിയോ നായയോ കടിച്ചു കൊണ്ടിട്ടതാണോ എന്ന് സംശയിക്കുന്ന രീതിയില്‍ എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kanhangad, News, Kasaragod, Police, Enquiry, Students, Human skull, Bones, Found Madikai, Erikkulam, Police surgeon, Human skull and bones found in Madikai Erikkulam
60നോടുത്ത് പ്രായമുള്ളയാളുടെതാണ് ഇതെന്ന് പോലീസ് കുതുന്നു. നരച്ച മുടിയും തലയോട്ടടിക്കടുത്തായി ഉണ്ടായിരുന്നു. വെള്ള മുണ്ടും ചുവന്ന ചെക്ക് ഷര്‍ട്ടും സമീപത്ത് ഉണ്ടായിരുന്നു. ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിയാരത്ത് നിന്നും പോലീസ് സര്‍ജന്‍ സ്ഥലത്തെത്തും.
< !- START disable copy paste -->