city-gold-ad-for-blogger

ദേശീയപാതയിലെ അപകടം: ഉകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിരുന്നെങ്കിൽ രണ്ട് ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kasaragod National Highway Accident: Human Rights Commission Criticizes Negligence
KasargodVartha File Photo

● 2025 സെപ്റ്റംബർ 11-നായിരുന്നു അപകടം.
● ക്രെയിനും ബക്കറ്റും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടതാണ് അപകടകാരണമെന്ന് ഊരാളുങ്കൽ സൊസൈറ്റി.
● മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ദേശീയപാത അതോറിറ്റി.
● 'തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും പരിശീലനവും നിർബന്ധമാക്കണം.'
● 'ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം.'

കാസർകോട്: (KasargodVartha) ദേശീയപാതയിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ ബക്കറ്റ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ നിർണായക നിരീക്ഷണവുമായി മനുഷ്യാവകാശ കമ്മീഷൻ. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഉകരണങ്ങളും വാഹനങ്ങളും യഥാസമയം പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കിയിരുന്നെങ്കിൽ വിലപ്പെട്ട രണ്ട് ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി.

സംഭവം ഇങ്ങനെ


കാസർകോട് ദേശീയപാതയിലെ പുത്തൂർ മൊഗ്രാൽ കടവിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയിനിൻ നിന്ന് ബക്കറ്റ് പൊട്ടിവീണ് അക്ഷയ് എസ്.ആർ., അശ്വിൻ ബാബു എന്നീ തൊഴിലാളികൾ മരിച്ച സംഭവത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഉത്തരവുണ്ടായിരിക്കുന്നത്. 2025 സെപ്റ്റംബർ 11-നാണ് അപകടം ഉണ്ടായത്. മരിച്ചവർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സ് സൊസൈറ്റിയുടെ ജോലിക്കാരായിരുന്നു.

അപകടകാരണം


ക്രെയിനും ബക്കറ്റും തമ്മിലുള്ള ബന്ധിപ്പിച്ചിരുന്ന ഇരുമ്പ് കയർ വിഛേദിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സ് സൊസൈറ്റി കമ്മീഷനെ അറിയിച്ചു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടറും കമ്മീഷനെ ബോധിപ്പിച്ചു.

കമ്മീഷന്റെ നിർദേശങ്ങൾ


ഇത്തരം ജോലികൾക്കായി ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും തൊഴിലാളികൾക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകി. ശരിയായ പരിശീലനവും സുരക്ഷാ ബോധവത്കരണവും തൊഴിലാളികൾക്ക് ഉറപ്പാക്കണം. ഉയരത്തിൽ നടത്തുന്ന ജോലികൾക്കായി ശരീരം മുഴുവൻ പൊതിയുന്ന സുരക്ഷാ കവചം നിർബന്ധമാക്കണം. സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

ക്രെയിനുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെയും ഉപകരങ്ങളുടെയും പ്രവർത്തനക്ഷമത, ശേഷി, അറ്റകുറ്റപ്പണി, ലൈസൻസുള്ള ഓപ്പറേറ്റർമാരുടെ സേവനം എന്നിവ ഉറപ്പാക്കണം. ജോലി സ്ഥലത്ത് യോഗ്യതയുള്ള സൂപ്പർവൈസർ ഉണ്ടാകണം. പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ഉപകരണങ്ങൾ നിർബന്ധമായും പരിശോധിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ പെർമിറ്റ് ടു വർക്ക് സംവിധാനം കർശനമായി പാലിക്കണം.

നിയമപരമായ അനുമതികൾ, തൊഴിലാളികളുടെ ഇൻഷ്വറൻസ് പരിരക്ഷ, അപകടങ്ങൾ സംഭവിക്കുമ്പോഴുള്ള അന്വേഷണം, റിപ്പോർട്ടിംഗ് നടപടികൾ എന്നിവ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. തൊഴിലാളികളുടെ മരണത്തിന് ഇടയാകുന്ന അപകടങ്ങളിൽ ആശ്രിതർക്ക് നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം എത്രയും വേഗം നൽകാൻ സംവിധാനമുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ദേശീയപാതാ അതോറിറ്റിക്കും ഊരാളുങ്കൽ ലേബർ കോൺട്രാക്ട്സ് സൊസൈറ്റിക്കും കർശന നിർദേശം നൽകി.

മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം ഗൗരവകരമല്ലേ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യൂ.

Article Summary: Human Rights Commission criticizes negligence in Kasaragod NH accident, calls for strict safety measures.

#Kasaragod #HumanRightsCommission #SafetyFirst #NHConstruction #Uralungal #LaborSafety

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia