മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ 23 കേസുകള്‍ പരിഗണിച്ചു, ഏഴെണ്ണം തീര്‍പ്പാക്കി
May 12, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് സിറ്റിംഗ് നടത്തി. കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിംഗില്‍ 23 കേസുകള്‍ പരിഗണിച്ചു. ഏഴുകേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
നിലവില്‍ ഉണ്ടായിരുന്ന 18 പരാതികളും 4 പുതിയ പരാതികളുമാണ് കമ്മീഷന്‍ പരിഗണിച്ചത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പരാതിയില്‍ സ്വമേധയാ കേസെടുത്തു. കാസര്‍കോട് നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ചുളള പരാതിയില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇതു സംബന്ധിച്ച് നാഷണല്‍ ഹൈവേ, റോഡ് എന്നീ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുത്തു.
ബിപിഎല്‍ ലിസ്റ്റില്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന വെസ്റ്റ് എളേരിയിലെ രാഘവന്റെ പരാതിയിലും കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. കണ്ണാടിപ്പാറ തലവയലിലെ എസ്ടി കോളനിയിലെ കുടിവെളള പ്രശ്‌നം കമ്മീഷന്‍ പരിഹരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ 24 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് കുടിവെളള പ്രശ്‌നം രൂക്ഷമായിരുന്നത്.
ഇവിടെ കുഴല്‍ കിണര്‍ കുഴിച്ച് മറ്റു നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചെമ്മനാട് പഞ്ചായത്തിലെ വികലാംഗനായ ഹബീബിന്റെ അവസ്ഥയെക്കുറിച്ചറിഞ്ഞാണ് കമ്മീഷന്‍ അംഗം സ്വമേധയാ കേസെടുത്തത്. ഒരു രൂപയുടെ സ്ഥിരവരുമാനം പോലുമില്ലാത്ത ഹബീബ് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്. മാധ്യമവാര്‍ത്തയിലുടെ ഹബീബിന്റെ പരാതികള്‍ അറിഞ്ഞ കമ്മീഷന്‍ അംഗം ഇതിനെക്കുറിച്ച് ജില്ലാസപ്ലൈ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Keywords : Kasaragod, Complaint, Kerala, Human Rights commission: 7 case settled.