city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനുഷ്യ സമൂഹം സന്‍മാര്‍ഗ്ഗ­ത്തിന്റെ പാത­യി­ലേക്ക് തിരി­ച്ചു­വ­രണം: ചെര്‍ക്കളം

മനുഷ്യ സമൂഹം സന്‍മാര്‍ഗ്ഗ­ത്തിന്റെ പാത­യി­ലേക്ക് തിരി­ച്ചു­വ­രണം: ചെര്‍ക്കളം
ചെര്‍ക്കള: മനുഷ്യ സമൂഹം സന്മാര്‍ഗ്ഗ­ത്തിന്റെ പാത­യി­ലേക്ക് തിരി­ച്ചു­വ­രി­ക­യാണ് കാല­ഘ­ട്ട­ത്തിന്റെ ആവ­ശ്യ­മെന്ന് കാസര്‍കോട് സംയുക്ത ജമാ­അത്ത് പ്രസി­ഡണ്ട് ചെര്‍ക്കളം അ­ബ്­ദുല്ല പ്രസ്താ­വി­ച്ചു.

കാരു­ണ്യ­ത്തിന്റെ വഴി­തേടി ജന­സ­മൂ­ഹ­ത്തിന് നന്മ നല്‍കാന്‍ തയ്യാ­റാ­വ­ണം. പരി­ശുദ്ധ റമ­സാന്‍ മാസ­ത്തിന്റെ പവി­ത്രത പൂര്‍ണ­മായി ഉള്‍ക്കൊ­ള്ളാന്‍ നമുക്ക് സാധി­ക്ക­ണം. അതാ­യി­രി­ക്കട്ടെ നമ്മുടെ പ്രാര്‍ത്ഥ­ന. ചെര്‍ക്കളം പറ­ഞ്ഞു. ചെര്‍ക്കള മഹ്‌യു­ദ്ദീന്‍ വലിയ ജമാ­അത്ത് കമ്മി­റ്റി­യുടെ ആഭി­മു­ഖ്യ­ത്തില്‍ പാണ­ക്കാട് സയ്യിദ് മുഹ­മ്മ­ദലി ശിഹാബ് തങ്ങള്‍ നഗ­റിലെ ഖുവ്വ­ത്തുല്‍ ഇസ്‌ലാം മദ്രസ ഓഡി­റ്റോ­റി­യ­ത്തില്‍ അബൂ ഹന്നത്ത് കുഞ്ഞു­മു­ഹ­മ്മദ് മൗല­വി­യുടെ ദശ­ദിന റമ­സാന്‍ പ്രഭാ­ഷണം ഉദ്ഘാ­ടനം ചെയ്തു സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

സെക്ര­ട്ടറി സി.­എം.­അ­ബ്ദുല്‍ ഖാദര്‍ സ്വാഗതം പറ­ഞ്ഞു. പഞ്ചാ­യത്ത് പ്രസി­ഡണ്ട് സി.­എ­ച്ച്. മുഹ­മ്മ­ദ്കുഞ്ഞി അധ്യ­ക്ഷത വഹി­ച്ചു. ജമാ­അത്ത് കമ്മിറ്റി ഭാര­വാ­ഹി­ക­ളായ ചെര്‍ക്കള മുഹ­മ്മദ് ഹാജി, സി.­എം.­എ.­ഖാ­ദര്‍ ഹാജി, സി.­എം.­അ­ബൂ­ബ­ക്കര്‍ ഹാജി, എ. അബ്ദു­ല്ല­ക്കു­ഞ്ഞി, സി.­കെ. ഷാഫി, കനി­യ­ടുക്കം ബഷീര്‍, മൊയ്തു മൗല­വി പ്രസം­ഗിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി­വ­രെ­യാണ് പ്രഭാ­ഷ­ണം.

'വിദ്യാ­ഭ്യാസ വകു­പ്പിന്റെ നട­പടി അഭി­ന­ന്ദ­നീയം'

കാസര്‍കോട്: പ്ലസ് വണ്‍ ക്ലാസില്‍ ചേരു­ന്ന­തിന് അപേ­ക്ഷിച്ച എല്ലാ­വര്‍ക്കും അഡ്മി­ഷന്‍ ലഭി­ക്ക­ത്തക്കവണ്ണം അഡീ­ഷ­ണല്‍ സീറ്റു­കള്‍ വര്‍ദ്ധി­പ്പിച്ച കേരള സര്‍ക്കാ­റി­നെയും വിദ്യാ­ഭ്യാസ മന്ത്രി പി.­കെ.­അ­ബ്ദുല്‍ റബ്ബി­നെയും മുസ്‌ലിം­ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദുല്ല അഭി­ന­ന്ദി­ച്ചു. വിദ്യാ­ഭ്യാസ രംഗത്തെ ഈ പുതിയ മാറ്റം സ്വാഗ­താര്‍ഹ­മാ­ണ്. പഠി­ക്കാ­നാ­ഗ്ര­ഹി­ക്കുന്ന കുട്ടി­കള്‍ക്ക് സീറ്റ് കിട്ടി­യി­ല്ലെന്ന് പരാ­തി­യൊ­ന്നു­മി­ല്ലാത്ത സാഹ­ചര്യം സൃഷ്ടിച്ച സംസ്ഥാന വിദ്യാഭ്യാസ വകു­പ്പിന്റെ നട­പടി അഭി­ന­ന്ദ­നീ­യ­മാ­ണെന്ന് ചെര്‍ക്കളം പറ­ഞ്ഞു.

Keywords: Kasaragod, Cherkalam Abdulla, IUML, Minister P.K Abdul Rab, Cherkala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia