city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ജനവാസകേന്ദ്രങ്ങളില്‍; ഗ്രാമപ്രദേശങ്ങള്‍ ദുരന്തഭീതിയില്‍

കാസര്‍കോട്: (www.kasargodvartha.com 30/06/2015) ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ദുരന്തഭീതി സൃഷ്ടിക്കുന്നു. കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഗ്രാമപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും ഇത്തരത്തിലുള്ള ലൈനുകള്‍ നിരവധിയാണ്. ലൈനുകള്‍ പലയിടങ്ങളിലും താഴ്ന്നാണ് കിടക്കുന്നത്. ചിറ്റാരിക്കാല്‍, അമ്പലത്തറ, രാജപുരം, വെള്ളരിക്കുണ്ട്, കരിന്തളം എന്നിവിടങ്ങളില്‍ അപകടകരമാംവിധം വൈദ്യുതി ലൈനുകള്‍ താഴ്ന്നിട്ടുണ്ട്.

ചിറ്റാരിക്കാലില്‍ നിരവധി വീടുകളുള്ള ഭാഗത്തുകൂടിയാണ് അപകടകരമായവിധം ലൈന്‍ കടന്നുപോകുന്നത്. കൈയ്യെത്തിപ്പിടിക്കാവുന്നത്രയും താഴ്ന്നുകിടക്കുന്ന ലൈന്‍ ഉയര്‍ത്തിക്കെട്ടണമെന്ന് വൈദ്യുതി ഓഫീസില്‍  അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ അപകടംക്ഷണിച്ചുവരുത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥ തുടരുന്നതിനെതില്‍ പ്രതിഷേധം ശക്തമാണ്.
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ജനവാസകേന്ദ്രങ്ങളില്‍; ഗ്രാമപ്രദേശങ്ങള്‍ ദുരന്തഭീതിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia