ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് പരാതി നല്‍കി
Apr 3, 2012, 16:00 IST
![]() |
V.Seema |
മൂന്ന് വര്‍ഷം മുമ്പാണ് സീമയെ തേപ്പ് തൊഴിലാളിയായ പ്രകാശന്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് വയസ്സുള്ള അഭിനന്ദ് എന്ന കുട്ടിയുണ്ട്. വിവാഹ വേളയില്‍ സീമയുടെ വീട്ടുകാര്‍ പ്രകാശന് സ്ത്രീധനമായി സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ആഭരണങ്ങള്‍ കുറഞ്ഞ് പോയെന്ന് ആരോപിച്ച് പ്രകാശനും മാതാവും സീമയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നു. അയല്‍ വീട്ടില്‍ പോകുന്നതിന് പോലും സീമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഭര്‍ത്താവും മാതാവും ടെലിവിഷന്‍ കാണുന്നതിന്റെ പേരിലും ശകാരിച്ചിരുന്നു.
സീമ പാചകം ചെയ്തിരുന്ന ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍തൃമാതാവ് തയ്യാറായിരുന്നില്ല. നാലുമാസം മുമ്പ് സീമയെ പ്രകാശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ വധശ്രമത്തെ തുടര്‍ന്ന് കുട്ടിയെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയ സീമ തുടര്‍ന്ന് നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ തിരിച്ചെത്തുകയായിരുന്നു.
പിതാവ് കുഞ്ഞിക്കണ്ണനാണ് സീമയെ പൂവാലം കൈയിലെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ടത്. പിന്നീട് കുറച്ച് കാലം പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ പ്രകാശനും മാതാവും സീമയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. മുമ്പ് സീമയെ പ്രകാശന്‍ വധിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുവതി മരണപ്പെട്ടതോടെ ഇതൊരു ആത്മഹത്യയല്ലെന്ന് തന്നെയാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്.
സീമ തൂങ്ങിമരിച്ചതാണെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ അറിവ് മാത്രമെ സീമയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമുള്ളൂ. സീമയെ കാണാതിരുന്നതിനെ തുടര്‍ന്ന് തങ്ങള്‍ അന്വേഷിച്ചപ്പോള്‍ അടുത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിനിലയില്‍ കണ്ടുവെന്നും കയര്‍ അറുത്ത് മാറ്റി തങ്ങള്‍ തന്നെ താഴെയിറക്കുകയായിരുന്നുവെന്നുമാണ്സം ഭവമറിഞ്ഞെത്തിയവരോടും പോലീസിനോടും പ്രകാശനും മാതാവും വെളിപ്പെടുത്തിയത്. പോലീസ് എത്തുന്നതിന് മുമ്പെ ഭര്‍തൃവീട്ടുകാര്‍ മൃതദേഹം താഴെയിറക്കിയതില്‍ നിന്നുതന്നെ എന്തൊക്കെയോ ഒളിച്ചുകളികള്‍ ഇതിന് പിന്നില്‍ നടന്നതായുള്ള സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി സീമയുടെ ദുരൂഹ മരണത്തിനുള്ള സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളെയും ആവശ്യം.
ഭര്‍തൃഗൃഹത്തില്‍ പീഡനം: യുവതി തൂങ്ങി മരിച്ചു
Keywords: House-wife, Death, police-enquiry, Madikai, Kasaragod