ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ അപകടനില തരണം ചെയ്തു
Jul 25, 2012, 16:28 IST
നീലേശ്വരം: കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ അപകടനില തരണം ചെയ്തു. നീലേശ്വരം ചായ്യോത്തെ നാരായണി(52)യാണ് അപകട നില തരണം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ പോലീസ് ആശുപത്രിയിലെത്തി നാരായണിയുടെ മൊഴിയെടുത്തു.
ജൂലായ് 23 ന് രാവിലെ 8 മണിയോടെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാലകൃഷ്ണന്‍ നാരായണിയെ വാക്കത്തികൊണ്ട് വെട്ടിയത്. ഇതിന് ശേഷം ബാലകൃഷ്ണന്‍ വീട്ടിനകത്തെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴുത്തിനും തലക്കും വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെയാണ് നാരായണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ സംഭവം സംബന്ധിച്ച് പരാതിയില്ലെന്നാണ് നാരായണി പോലീസിനോട് വെളിപ്പെടുത്തിയത്.

Keywords: Housewife, Recovery, Critical stage, Husband attack, Nileshwaram, Kasaragod