ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെ അതേ ബസ്സിനടിയില്‍പെട്ട് വീട്ടമ്മയ്ക്ക് ഗുരുതരം
Feb 15, 2017, 13:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 15.02.2017) യാത്ര ചെയ്ത ബസ്സില്‍ നിന്നും ഇറങ്ങി നടന്നു പോകുന്നതിനിടെ അതേ ബസ്സിനടിയില്‍ പെട്ട് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചീമേനി തുറവിലെ അന്നമ്മ(50)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലാണ് അപകടം.
ചീമേനിയില്‍ നിന്നും എവറസ്റ്റ് ബസ്സില്‍ ചെറുവത്തൂരിലെത്തിയ അന്നമ്മ ഇറങ്ങി നടന്നു പോകുന്നതിനിടെ ഇതേ ബസ്സ് മുന്നോട്ടെടുക്കുകയും അന്നമ്മയെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ബസ്സിനടിയില്‍ പെട്ട് ഇരു കാലുകള്‍ക്കും ക്ഷതമേറ്റ അന്നമ്മയെ ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ ഈയിടെ നവീകരണ പ്രവര്‍ത്തികള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനു ശേഷം അശാസ്ത്രീയമായ രീതിയില്‍ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bus, Injured, Kasaragod, Cheruvathur, Busstand, Hospital, Cheemeni, Vehicles, Reform Activities, Accidents, Housewife injured after falling.