ആസിഡ് അകത്തുചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 11, 2020, 19:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2020) ആസിഡ് അകത്തുചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിയ മൂന്നാംകടവ് മുത്തനടുക്കത്തെ ഗള്‍ഫുകാരന്‍ രാജന്റെ ഭാര്യ സുനിത (42) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടുപറമ്പിലെ റബ്ബര്‍ പുരയില്‍ സുനിതയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
അട്ടേങ്ങാനം പാറക്കല്ലിലിലെ പരേതനായ കരിച്ചേരി രാഘവന്‍ നായര്‍-ചന്ദ്രമതി ദമ്പതികളുടെ മകളാണ്. മക്കള്‍: സൗരവ് രാജ്, സൗഹൃദ. സഹോദരങ്ങള്‍: നവീന്‍, ചന്ദ്രന്‍, അനില്‍കുമാര്‍.
Keywords: Kanhangad, news, Kasaragod, Death, hospital, Treatment, Housewife, Housewife died during treatment at hospital