നാട്ടിലിറങ്ങിയ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരം
May 8, 2012, 10:25 IST

മുള്ളേരിയ: കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറഡുക്ക അടുക്കത്തെ പരേതനായ നെട്ടോണിയുടെ ഭാര്യ അക്കു(60)വിനെയാണ് ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീടിനടുത്തുള്ള പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നു അക്കു. ഇതിനിടെയാണ് പന്നി കുത്തിയത്. കുത്തേറ്റ അക്കു തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലേക്ക് ചെന്നിടിച്ച് കൈയും കാലുമൊടിഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ അക്കുവിന്റെ മകന്‍ ബാലുവും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കാലിനും കൈക്കും ശസ്ത്രക്രിയ നടത്തി.
വനാതിര്‍ത്തിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. ആറുമാസം മുമ്പ് കാട്ടുപന്നിയുടെ കുത്തേറ്റ കെട്ടംകുഴിയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ വെളുത്തമ്മയുടെ ഇരുകൈയും കാലും ഒടിഞ്ഞിരുന്നു.
Keywords: Pig attack, Housewife, Mulleria, Kasaragod