മുംബൈയില്‍ നിന്നും ഒറ്റപ്പാലത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെയും മകളേയും കാണാതായി
May 9, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) മുംബൈയില്‍ നിന്നും ഒറ്റപ്പാലത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെയും മകളേയും കാണാതായതായി പരാതി. ഒറ്റപ്പാലം മരടിലെ മുരളീധരന്റെ ഭാര്യ അജിത(40), മകള്‍ രേഷ്മ(15) എന്നിവരെയാണ് കാണാതായത്. മുംബൈ ദാദറില്‍ ജനറല്‍ ഇന്‍സ്ട്രുമെന്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുരളീധരന്‍ അവധിക്കായി കുടുംബസമേതം നാട്ടിലേക്ക് വരുന്നതിനിടെയാണ് ഭാര്യയെയും മകളെയും കാണാതായത്.
Keywords: Kasaragod, Train, Wife, Mumbai, Food, Payyannur, Railway, Police, Ajitha, Muraleedharan, Company, Ottapalam.
പുലര്‍ച്ചെ കാസര്‍കോട്ടെത്തിയ മംഗള എക്‌സ്പ്രസ്സില്‍ വെച്ചാണ് ഇവരെ കാണാതായത്. മഡ്‌ഗോവയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. മംഗളൂരു എത്തിയപ്പോഴാണ് അജിതയെയും മകളെയും കാണാതായ വിവരം മുരളീധരന്‍ അറിയുന്നത്. വിവരം അപ്പോള്‍ തന്നെ മംഗളൂരു ആര്‍ പിഎഫിനെ അറിയിക്കുകയായിരുന്നു. ഇടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് റെയില്‍വേ പോലീസിനും കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ പോലീസിനും വിവരം കൈമാറി.
കാഞ്ഞങ്ങാട്, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഇവര്‍ക്ക് വേണ്ടി ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം ഒറ്റപ്പാലത്തെത്തിയ മുരളീധരന്‍ ഒറ്റപ്പാലം റെയില്‍വേ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത ശേഷം പരാതി അന്വേഷിക്കാനായി കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി. കാസര്‍കോട് റെയില്‍വേ പോലീസും അന്വേഷണം നടത്തുന്നുണ്ട്.