ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് വീടുവിട്ട 22 കാരിയേയും ഒന്നരവയസുള്ള കുഞ്ഞിനേയും പോലീസ് മഹിളാ മന്ദിരത്തിലാക്കി
Aug 11, 2015, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2015) ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് വീടുവിട്ടെത്തിയ 22 കാരിയേയും ഒന്നരവയസുള്ള കുഞ്ഞിനേയും പോലീസ് മഹിളാ മന്ദിരത്തിലാക്കി. യു.പി. സ്വദേശിനി നിമ്മതിയേയും കുഞ്ഞിനേയുമാണ് പരവനടുക്കം മഹിളാ മന്ദിരത്തിലാക്കിയത്. മടിക്കേരി സ്വദേശിയായ മിഠായി വില്‍പനക്കാരന്‍ കമര്‍ബന്റെ ഭാര്യയാണ് നിമതി.
മടിക്കേരിയില്‍നിന്നും കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് യുവതിയും കുഞ്ഞും എട്ടിന് ഉച്ചയോടെ കാസര്‍കോട്ടേക്കെത്തിയത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ യുവതി കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ. അമ്പാടിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഹിന്ദിമാത്രം സംസാരിക്കുന്ന യുവതി ഭര്‍ത്താവിന്റെ പീഡനംമൂലമാണ് വീടുവിട്ടതെന്ന് അറിയിച്ചത്.
പിന്നീട് വനിതാസെല്ലില്‍നിന്നും പോലീസുദ്യോഗസ്ഥരെത്തി മൊഴിയെടുത്തശേഷം മഹിളാ മന്ദിരത്തിലാക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Keywords: Housewife and child in Destitute home, Woman, Police, Kerala, Kasaragod, Police.
Advertisement:
Advertisement: