ചെങ്ങറ കുടുംബങ്ങള്‍ക്ക് വീടുകളൊരുങ്ങി; 10ന് മുഖ്യമന്ത്രി താക്കോല്‍ നല്‍കും
May 8, 2012, 17:58 IST
കാസര്‍കോട്: ചെങ്ങറ സമര ഭൂമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് പെരിയയില്‍ ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്‌വയിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഗുണഭോക്താക്കളുടെ പുനരധിവസത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ.ആര്‍.നാരായണന്‍ കോ-ഓപ്പറേറ്റീവ് വില്ലേജ് സെറ്റില്‍മെന്റ് സ്‌കീമിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രിയുടെയും, ടൂറിസം വകുപ്പ് മന്തിയുടെയും, പട്ടിക ജാതി വികസന വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ 2012 മെയ് 10ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ചെങ്ങറ പാക്കേജിന്റെ ഭാഗമായി 260 പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരും 100 മറ്റ് വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടെ ആകെ 360 ഗുണഭോക്താക്കള്‍ക്കായി കാസര്‍കോട് ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ പെരിയ വില്ലേജില്‍ റീ.സ.നം.341/1ല്‍ 166.42 ഏക്കര്‍ ഭൂമിയാണ്. അനുവദിക്കപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രസ്തുത ഭൂമി മുഴുവനും പട്ടിക ജാതി വികസന വകുപ്പിന് കൈമാറുകയും പദ്ധതി നടത്തിപ്പിനായി 11.37 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
നൂറോളം കുടുംബങ്ങള്‍ മാത്രമാണ് പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഗുണഭോക്താക്കളുടെ സഹകരണസംഘം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത സഹകരണ സംഘത്തില്‍ അംഗമാകുന്നത് സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഗുണഭോക്താക്കളുമായി നിരവധി തവണ ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. 2011 ആഗസ്റ്റ് 24-ന് തലസ്ഥാനത്ത് മുഖ്യമന്ത്രിനടത്തിയ പാക്കേജിന്റെ പുരോഗതി സംബന്ധിച്ച അവലോകന യോഗത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്, സബ് കളക്ടര്‍ പി.ബാലകിരണ്‍ എന്നിവരും ഇക്കാര്യം വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ഇതിനുള്ള പരിഹാരമായി സൊസൈറ്റിയെ അനുകൂലിക്കുന്നവര്‍ക്ക് പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങളും എതിര്‍ക്കുന്നവര്‍ക്ക് ജില്ലയില്‍ മറ്റെവിടെയെങ്കിലും കൃഷിയോഗ്യമായ ഭൂമിയും അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ഗുണഭോക്താക്കളില്‍ നിന്നും ഒരു പ്രഖ്യാപനം രേഖാമൂലം വാങ്ങുകയും ചെയ്തിരുന്നു. 40 കുടുംബങ്ങള്‍ പദ്ധതിയെ അനുകൂലിക്കുന്നതായും അവശേഷിക്കുന്ന 70 കുടുംബങ്ങള്‍ സൊസൈറ്റി സംവിധാനത്തോട് എതിര്‍പ്പുള്ളതായും രേഖാമൂലം അറിയിച്ചിരുന്നു. സൊസൈറ്റിയെ അനുകൂലിക്കാത്തവര്‍ക്കുവേണ്ടി ചീമേനി വില്ലേജില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 36 കുടുംബങ്ങള്‍ക്കുവേണ്ടി ചീമേനി വില്ലേജിലെ റീ.സ.നം.260/1എ1എ1-ല്‍ 25 ഏക്കറും 14 കുടുംബങ്ങള്‍ക്കുവേണ്ടി. റീ.സ.നം.260/1എ1സി-ല്‍ 5 ഏക്കറും അനുവദിച്ചു. 2012 ജനുവരി 5ന് ചീമേനിയില്‍ വച്ച് നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇവര്‍ക്കുള്ള പട്ടയ വിതരണം നടത്തിയിരുന്നു. അവശേഷിക്കുന്ന പദ്ധതിയെ അനുകൂലിക്കാത്തവര്‍ക്കായി ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ കള്ളാര്‍, കാസര്‍കോട് താലൂക്കിലെ ബഡാജെ എന്നീ വില്ലേജുകളിലായി മിച്ചഭൂമി അനുവദിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടം എന്ന നിലയില്‍ പദ്ധതി പ്രദേശത്തെ 43 ഏക്കറിലായി 50 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മാനേജേരിയല്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സബ് കളക്ടര്‍ ബാലകിരണിനെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.
ഗുണഭോക്താക്കള്‍ക്ക് കേവലം ഭൂമി അനുവദിക്കുക മാത്രമല്ല പദ്ധതി വിഭാവനം ചെയ്യുന്നത.് മറിച്ച് അവര്‍ക്കുള്ള ഭവന നിര്‍മ്മാണം, വൈദ്യുതി, കുടിവെള്ളം, റോഡ് സൗകര്യം, മണ്ണ് സംരക്ഷണം, ക്ഷീരവികസനം, കാര്‍ഷീക പദ്ധതികള്‍, അംഗണ്‍വാടി, സ്വയംതൊഴില്‍ പദ്ധതി തുടങ്ങി സമഗ്രമായ പുനരധിവാസ പാക്കേജാണ് നടപ്പാക്കിയിരിക്കുന്നത്. ഈ പദ്ധതികള്‍ക്ക് ജില്ലയിലെ വിവിധ നദികളുടെ പേര് നല്‍കുകയും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2012 ജനുവരി 5ന് റവന്യൂ മന്ത്രി നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു.
കാലവര്‍ഷത്തിന് മുന്‍പായി 50 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്നുള്ളത് പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായി കണക്കാക്കി. അതിനുള്ള തീവ്ര യത്‌നമാണ് കഴിഞ്ഞ 4 മാസങ്ങളിലായി നടന്നു വന്നത്. റവന്യൂ, പട്ടികജാതി വികസനം, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സര്‍വ്വെ, നിര്‍മ്മിതി KARE, ANERT, NIRD, KSEB, Maithri ക്ഷീരവികസനം, ഭൂജലം, ജല അതോറിറ്റി, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളുടെ അശ്രാന്ത പരിശ്രമത്തിലൂടെ ഇത് യാഥാര്‍ത്യമായിരിക്കുകയാണ്.
1. 'ചന്ദ്രഗിരി' ഭവന, വൈദ്യുതി, റോഡ് നിര്‍മ്മാണ പദ്ധതി
വൈദ്യൂതീകരിച്ച 25 വീടുകള്‍ വീതം ജില്ലാ നിര്‍മ്മിതി കേന്ദ്രയും KAREDw നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടൊന്നിന് രണ്ട് ലക്ഷം രൂപയാണ് നിര്‍മ്മാണ് ചെലവ് വന്നിട്ടുള്ളത്. കെ.എസ്.ഇ.ബി. 11 കെ.വി.ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ മെറ്റലിംഗ് നിര്‍മ്മിതി കേന്ദ്ര ചെയ്തിട്ടുണ്ട്. ANERT മുഖേന പുകയില്ലാത്ത ചൂള പോലെയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയും സൗജന്യമായി നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ പദ്ധതികളുടെ ഭാഗമായി പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് ഇതിനോടകം 8 കക്കൂസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും്.
വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിനായി പദ്ധതി പ്രദേശത്തെ ഹൗസിംഗ് ഏരിയ എന്നും അഗ്രിക്കള്‍ച്ചറല്‍ ഏരിയ എന്നും രണ്ടായി തിരിച്ചു. ഹൗസിംഗ് ഏരിയയില്‍ എല്ലാ കുടുംബങ്ങള്‍ക്കും വീടും കാലിത്തൊഴുത്തുമുള്‍പ്പെടെ 8 സെന്റ് അനുവദിക്കും. അഗ്രിക്കള്‍ച്ചറല്‍ ഏരിയയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് 42 സെന്റും മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 17 സെന്റും ഭൂമി അനുവദിക്കുന്നതാണ് ഇവര്‍ക്കുള്ള കൈവശരേഖ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ റവന്യൂ മന്ത്രി വിതരണം ചെയ്യും.
2. 'പയസ്വിനി' ക്ഷീര വികസന പദ്ധതി
പദ്ധതി പ്രകാരം 18 ചെങ്ങറ കുടുംബങ്ങള്‍ക്കായി 18 പശുക്കളെ ഡയറി ഡിപ്പാര്‍ട്ടുമെന്റ് വിതരണം ചെയ്യുകയും തീറ്റപ്പുല്‍ കൃഷിക്കായി 1 ഹെക്ടര്‍ അനുവദിക്കുകയും ചെയ്യുകയുണ്ടായി. ഖാദി കമ്മീഷന്‍ ഗോബര്‍ ഗ്യാസ് പ്ലാന്റിനോടൊപ്പം പശുത്തൊഴുത്തുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഒരു പാല്‍ശേഖരണ കേന്ദ്രം നിര്‍മ്മിച്ചതിന്റെ ശിലാസ്ഥാപനം 2012 മെയ് 10ന് നടത്തും. പ്രതിമാസം 5,500 ലിറ്റര്‍ പാല്‍ ഉല്പാദനത്തിലൂടെ 1,20,000 രൂപ (6000 രൂപ/ഒരു കുടുംബത്തിന്) നേടുന്ന ചെങ്ങറ കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തില്‍ മറ്റൊരു പ്രധാനപ്പെട്ട നേട്ടമായിരിക്കും.
3. 'തേജസ്വിനി' ജല വിതരണ പദ്ധതി
ഈ പദ്ധതി പ്രകാരം 2 ബോര്‍വെല്ലുകള്‍ ഭൂജല വകുപ്പ് കുഴിക്കുകയും 5 എച്ച്.പി. മോട്ടര്‍ കേരള വാട്ടര്‍ അതോറിറ്റി അതില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ജലനിധിയുടെ അംഗീകൃത ഏജന്‍സിയായ മൈത്രി പ്രസ്തുത ബോര്‍വെല്ലുകളില്‍ വിതരണ പൈപ്പുലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ഓരോ വീടിനും 1000 ലിറ്റര്‍ ടാങ്കും, പരിസ്ഥിതി സൗഹൃദ മഴവെള്ള ശേഖരണ സംവിധാനവും ഉള്‍പ്പെട്ടിരിക്കുന്നു. രണ്ട് കിണറുകള്‍ ബ്ലോക്ക് പഞ്ചായത്ത് അടുത്ത ആഴ്ച കുഴിക്കും.
4. 'അരയി' കാര്‍ഷിക പദ്ധതി
പൂര്‍ണ്ണമായും ചെങ്കല്ല് നിറഞ്ഞ ഒരിഞ്ചില്‍ താഴെ മണലുള്ള പ്രദേശത്ത് നടപ്പാക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പദ്ധതിയായിരിക്കും ഇത്. കാസര്‍കോട്ടേക്ക് വരാത്ത ചെങ്ങറ കുടുംബങ്ങള്‍ക്ക് വളരെ ബൂദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണിത്. അതിനാല്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒന്നാം ഘട്ടമായി 20 ഏക്കറില്‍ ആരംഭിക്കുകയും അത് മഴക്കാലത്തിന് മുന്‍പെ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷത്തിനുള്ളില്‍ അരയി പദ്ധതി ചെങ്കല്‍ നിറഞ്ഞ ഈ പ്രദേശത്തെ ഒരു ഹരിത ഭൂമിയാക്കും.
5. 'ഷിറിയ' സ്വയം തൊഴില്‍ പദ്ധതി
ചെങ്ങേറ കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചെങ്കല്ല് യൂണിറ്റുകള്‍ നാലുമാസം മുന്‍പ് ആരംഭിച്ചു. ഒരു കാര്‍പ്പെന്ററി യൂണിറ്റും തുടങ്ങിയിട്ടുണ്ട്. ചന്ദ്രഗിരി ഹൗസിംഗ് പദ്ധതിക്കാവശ്യമായ കാര്‍പ്പെന്ററി ജോലികള്‍ ഈ യൂണിറ്റാണ് ചെയ്തത്. മഴക്കാലം ആരംഭിക്കുന്നതോടെ ഒരു കാലിത്തീറ്റ യൂണിറ്റും ആരംഭിക്കും. ഇവിടെ കുടുംബശ്രീ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. ടൈലറിംഗ്, പേപ്പര്‍ പ്ലെയ്റ്റ് നിര്‍മ്മാണ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് ഒരു വെര്‍മി കംപോസ്റ്റ് യൂണിറ്റും തേനിച്ച വളര്‍ത്തല്‍ യൂണിറ്റും കെ.ആര്‍.നാരായണന്‍ പരിപാടിയോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്.
റവന്യു മന്ത്രി അടൂര്‍ പ്രകാശ് കൈവശാവകാശ രേഖകള്‍ വിതരണം ചെയ്യും. പട്ടികജാതി വികസന മന്ത്രി എ.പി.അനില്‍കുമാര്‍ സ്വയംതൊഴില്‍ പദ്ധതി യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ സ്വാഗതം പറയും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ പങ്കെടുക്കും. സബ് കളക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിദ കക്ഷിനേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കലക്ടറോടൊപ്പം സബ് കലക്ടര്‍ ബാലകിരണ്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kasaragod, V.N Jithendran, Collector, Press meet, Houses, Oommen Chandy, Chengara families.