Investigation | കാണാതായ ഗൃഹനാഥൻ ശ്മശാനത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

● സഹോദരിക്കൊപ്പമാണ് ശാഹുൽ ഹമീദ് താമസിച്ചിരുന്നത്.
● വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു.
● വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
● ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
ചെറുവത്തൂർ: (KasargodVartha) കൈതക്കാട്ടെ ഗൃഹനാഥനെ ശ്മശാനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കാട് അയ്യങ്കാളി സ്‌മാരക കമ്യൂണിറ്റി ഹാളിന് സമീപത്തെ ശ്മശാനത്തിലെ മരക്കൊമ്പിലാണ് കെ.എം.സി. ശാഹുൽ ഹമീദ് (60) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിക്കൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും പോയ ശേഷം ശാഹുൽ ഹമീദ് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹം ശ്മശാനത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മക്കൾ: സബൂറ, സാഹിദ, ശബാന, സജാദ്, ഷർബീന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അസൈനാർ, ആഇഷ, അബ്‌ദുൽ റഹ്‌മാൻ, മുഹമ്മദ് റാഫി.
ചന്തേര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
K.M.C. Shahul Hameed (60), a householder from Kaithakkad, Cheruvathur, was found dead hanging from a tree in a cemetery near the Ayyankali Memorial Community Hall. He had been missing since Friday, and his family had filed a police complaint. Following their suspicion about his death, police conducted a dog squad investigation. The body was sent for postmortem.
#Cheruvathur #DeathInvestigation #CemeteryDeath #KeralaNews #MissingPerson #PoliceInvestigation