വീട്ടമ്മയുടെ കൊല: ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം പയ്യന്നൂരിലെത്തി അന്വേഷണം ആരംഭിച്ചു
Mar 12, 2016, 13:51 IST
പയ്യന്നൂര്‍: (www.kasargodvartha.com 12.03.2016) ചെറുപുഴ കാക്കെയംചാല്‍ പടത്തടത്തെ വീട്ടമ്മയുടെ കൊലയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം പയ്യന്നൂരിലെത്തി അന്വേഷണം ആരംഭിച്ചു. കൂട്ടമാക്കല്‍ മറിയക്കുട്ടി (72) യുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം പയ്യന്നൂരിലെത്തിയത്. ഡി വൈ എസ് പി, കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം പരിശോധിച്ചു.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. ക്രൈംബ്രാഞ്ചിലെ ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ മാറി മാറി അന്വേഷണം നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് പുതിയ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Keywords: Murder, Crimebranch, payyannur, kasaragod, Mariyakkutty.