ഭര്‍തൃമതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
May 2, 2012, 14:38 IST
പുല്ലൂര്‍: ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാക്കം സ്വദേശി ബേബിയുടെ ഭാര്യ പുല്ലൂരിലെ രമ്യയാണ് (23) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രമ്യയെ വീട്ടിനകത്തെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ് നടത്തി. രമ്യയുടെ ആത്മഹത്യ സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: House wife, Suicide, Pullur, Kasaragod