തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷപ്പെടുത്താന്‍ ചാടിയവരും കിണറ്റില്‍ കുടുങ്ങി, രക്ഷകരായത് അഗ്നിശമനസേന
Feb 10, 2017, 10:45 IST
ഉപ്പള: (www.kasargodvartha.com 10/02/2017) തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മ കിണറ്റില്‍ വീണു. സംഭവം കണ്ട് കിണറ്റില്‍ ചാടിയവരും കുടുങ്ങി. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. പൈവളികെ കുരുടപദവ് അടുക്കത്ത് നാരായണന്റെ വീട്ടിലെ കിണറില്‍ ബന്ധുവായ രാധ(50)യാണ് വീണത്.
ഇത് ശ്രദ്ധയില്‍പെട്ട രണ്ടുപേര്‍ കിണറ്റില്‍ ചാടിയെങ്കിലും ഇവരും അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്ത്രീയേയും മറ്റു രണ്ടുപേരേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.