ടൗണിലേക്ക് പോയ 19 കാരിയെ കാണാതായതായി പരാതി
Sep 8, 2012, 17:16 IST
കാസര്‍കോട്: കാസര്‍കോട് ടൗണിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19 കാരിയായ ഭര്‍തൃമതിയെ കാണാതായതായി പരാതി. ബദിരടുക്ക എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശ്രീവിദ്യയെയാണ് (19) കാണാതായത്.
ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് ടൗണിലേക്കെന്ന് പറഞ്ഞാണ് ശ്രീവിദ്യ വീട്ടില്‍നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെതുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഭര്‍ത്താവ് അനിലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Missing, Police, Case, Badiradukka, SC Colony, Shree Vidya