ഓവുചാലിലെ സ്ലാബില്‍ കാല്‍ കുടുങ്ങിയ സ്ത്രീ നിലവിളിച്ചു; ഫയര്‍ഫോഴ്‌സ് രക്ഷകരായി
Dec 26, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 26/12/2016) പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ കാല്‍നടയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ ഇതുമൂലം ഓവുചാലില്‍ വീണും സ്ലാബുകളില്‍ കാല്‍ കുടുങ്ങിയും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓവുചാലിലെ സ്ലാബുകളെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പതുക്കെ ചവിട്ടിയാല്‍ പോലും താഴ്ന്നുപോകുന്ന തരത്തിലാണ് പല സ്ലാബുകളുടെയും കിടപ്പ്.
തിങ്കളാഴ്ച രാവിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കാല്‍ സ്ലാബില്‍ കുടുങ്ങി. കാല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സ്ത്രീ നിലവിളിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു.
നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓവുചാലുകളുടെ സ്ലാബുകളുടെ അവസ്ഥ വ്യത്യസ്തമല്ല. തകര്‍ന്ന സ്ലാബുകള്‍ നന്നാക്കി ഓവുചാലുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകുന്നില്ല. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.

Keywords : Kasaragod, Kerala, fire force, helping hands, Treatment, General-hospital, House wife injured after trapping leg on drainage.