യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; ബസ് ഡ്രൈവര്‍ക്ക് പിഴ ശിക്ഷ
Aug 10, 2017, 18:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.08.2017) ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റ കേസില്‍ പ്രതിയായ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു. ചുള്ളിക്കരയിലെ കുഞ്ഞമ്പുവിന്റെ മകന്‍ സന്ദീപിനെ(30) യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) യില്‍ 2500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
ബേളൂര്‍ പൊടവടുക്കത്തെ കുഞ്ഞമ്പുവിന്റെ ഭാര്യ കെ പി കുട്ടിയമ്മയ്ക്കാ(72) ണ് പരിക്കേറ്റത്. ചെന്തളത്തു നിന്നും ബസ് കയറിയ കുട്ടിയമ്മ മാവുങ്കാല്‍ ജംഗ്ഷനില്‍ ഇറങ്ങുന്നതിനിടയില്‍ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടയില്‍ നിന്നും ബസില്‍ നിന്നും തെറിച്ച് വീണ് കുട്ടിയമ്മയ്ക്ക് പരിക്കേറ്റിരുന്നു. കുട്ടിയമ്മയുടെ പരാതിയില്‍ സന്ദീപിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Fine, Accident, House wife injured after falling from bus; Fine for bus driver
Keywords: Kasaragod, Kerala, Kanhangad, news, Fine, Accident, House wife injured after falling from bus; Fine for bus driver