ഭര്‍ത്താവും രണ്ടാം ഭാര്യയും ക്രൂരമായി മര്‍ദിച്ച് ശരീരം തളര്‍ന്ന യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി
Oct 9, 2013, 18:00 IST
കാസര്‍കോട്: ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് പൊള്ളലേല്‍പിച്ചും ക്രൂരമായി മര്‍ദിച്ചും ശരീരം തളര്‍ത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. ഉദുമ എരോലിലെ ആമുവിന്റെ മകള്‍ സൈബുന്നിസയെയാണ് (26) കാസര്‍കോട് നേസിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് നായന്മാര്‍ മൂല തൈവളപ്പ് ബാഡൂര്‍ ഹൗസിലെ അബ്ദുല്‍ ഖാദറും രണ്ടാം ഭാര്യ ചിത്താരിയിലെ ഹന്നത്തും ചേര്‍ന്നാണ് സൈബുന്നിസയെ ക്രൂരമായി മര്‍ദിച്ച് ശരീരം തളര്‍ത്തിയത്. സൈബുന്നിസയുടെ കാലിലാണ് കത്തുന്ന തീ കൊള്ളികൊണ്ട് പൊള്ളലേല്‍പിച്ചത്. ആറ് വര്‍ഷത്തിലധികമായി ക്രൂരമായ പീഡനമാണ് സൈബുന്നിസയ്ക്ക് ഏല്‍ക്കേണ്ടിവന്നത്.
2006 ഏപ്രില്‍ 16 നാണ് സൈബുന്നിസയെ ഖാദര്‍ വിവാഹം കഴിച്ചത്. 55 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. ഇവര്‍ക്ക് ആറ് വയസുള്ള മകനുണ്ട്. മകന്‍ സൈബുന്നിസയുടെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. ഉദുമ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി. നാല് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഖാദര്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നു. വിസമ്മതിച്ച സൈബുന്നിസയെ അടിവയറ്റില്‍ ചവിട്ടുകയും കട്ടിലില്‍ നിന്നും ചവിട്ടി താഴെ ഇടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും സ്വര്‍ണത്തിനും പണത്തിനും വേണ്ടി സൈബുന്നിസയ്ക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഇതിനിടയിലാണ് ചിത്താരിയിലെ ഹന്നത്ത് എന്ന യുവതിയെ ഖാദര്‍ രണ്ടാം വിവാഹം ചെയ്തത്. ഉദുമ എരോല്‍ ജുമാ മസ്ജിദിന് സമീപത്ത് സൈബുന്നിസയുടെ മാതാപിതാക്കള്‍ വാങ്ങിയ 10 സെന്റ് സ്ഥലം ഖാദര്‍ ഭീഷണിപ്പെടുത്തി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ട് മാസം മുമ്പ് ഈ സ്ഥലം ഖാദറും സഹോദരന്‍ മുഹമ്മദും ചേര്‍ന്ന് വില്‍പന നടത്തിയതായും ആശുപത്രിയില്‍ കഴിയുന്ന സൈബുന്നിസയും കൂടെയുള്ള ബന്ധുക്കളും പറഞ്ഞു.
ഇത് ചോദ്യംചെയ്തപ്പോള്‍ പിതാവ് ആമുവിനെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സൈബുന്നിസയെ നായന്മാര്‍ മൂലയിലെ വാടക വീട്ടിലേക്ക് ബലമായി കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ചും ഖാദറും രണ്ടാം ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പീഡനത്തെ തുടര്‍ന്ന് അവശയായ സൈബുന്നിസയെ ഖാദര്‍ യുവതിയുടെ വീട്ടിലാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനം മൂലം പിന്നീട് സൈബുന്നിസ ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു. ഖാദറിന്റെ ഭീഷണികാരണം പീഡനവിവരം വൈകിയാണ് സൈബുന്നിസ വീട്ടുകാരെ അറിയിച്ചത്.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ മകനേയും കൊല്ലുമെന്നും ഖാദര്‍ ഭീഷണിമുഴക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് സൈബുന്നിസയെ ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് നായന്മാര്‍മൂല ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മര്‍ദിച്ച് നിലത്തിട്ട് ചവിട്ടി ബലമായി കാലില്‍ ചവിട്ടിപ്പിടിച്ച് അടുപ്പില്‍ നിന്നും കത്തുന്ന വിറകുകൊള്ളികൊണ്ട് കാലില്‍ പൊള്ളലേല്‍പിച്ചത്. പൊള്ളലേല്‍പിച്ച കാല്‍ ഇപ്പോഴും കരുവാളിച്ചിരിക്കുകയാണ്. പൊള്ളലേറ്റ ഭാഗം പൂര്‍ണമായും കരിഞ്ഞുണങ്ങിയിട്ടില്ല.
വിവാഹ പ്രായമെത്തിയ മറ്റൊരു മകളുടെ ഭാവിയോര്‍ത്താണ് വീട്ടുകാരും പീഡനവിവരം പുറത്ത് പറയാതിരുന്നത്. സൈബുന്നിസ ഭര്‍ത്താവിന്റെ മര്‍ദനം മൂലം കിടപ്പിലായ വിവരമറിഞ്ഞ് നാട്ടുകാരായ യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്.
ഖാദറിനേയും രണ്ടാം ഭാര്യ ഹന്നത്തിനേയും ഭര്‍തൃമാതാവ് ബീഫാത്വിമ, സഹോദരങ്ങളായ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, നഫീസ എന്നിവര്‍ക്കെതിരെ സൈബുന്നിസ വിദ്യാനഗര്‍ പോലീസില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഒരുമാസം മുമ്പ് സൈബുന്നിസയുടെ കഴുത്തിലെ മാലപൊട്ടിച്ചാണ് ഖാദര്‍ ഒടുവില്‍ ഭാര്യാവീട്ടില്‍ നിന്നും മടങ്ങിയത്.
Also read:
ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം ആവശ്യപെട്ട് വി.എസിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍
Keywords: House-wife, Assault, Kasaragod, Kerala, Police, Complaint, Injured, Attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: