പി.ടി.എ യോഗത്തിന് പോയ വിരോധത്തില്‍ ഭാര്യയെ ചവിട്ടി പരിക്കേല്‍പ്പിച്ചു
Aug 14, 2012, 19:51 IST

കാസര്‍കോട്: മകള്‍ പഠിക്കുന്ന സ്കൂളിലെ രക്ഷാകര്‍തൃ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ വിരോധത്തില്‍ ഭര്‍ത്താവ് ഭാര്യയെ ചവിട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ അഡൂര്‍, നാഗത്തുമൂലയിലെ പരേതനായ അബ്ബാസിന്റെ മകള്‍ സക്കീന(27)യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
10 വര്‍ഷം മുമ്പാണ് ബോവിക്കാനം സ്വദേശിയായ ജംഷീദിനെ വിവാഹം കഴിച്ചത്. തിങ്കളാഴ്ച ജംഷീദ് വീട്ടില്‍ എത്തിയപ്പോള്‍ സക്കീന ഉണ്ടായിരുന്നില്ല. ഇതേ കുറിച്ച് ചോദിച്ചാണ് അക്രമിച്ചതെന്നും ആശുപത്രിയില്‍ കഴിയുന്ന സക്കീന പറയുന്നു.
Keywords: Attack, Husband, Kasaragod, Wife.