അമ്പലത്തറയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
May 5, 2016, 18:53 IST
അമ്പലത്തറ: (www.kasargodvartha.com 05.05.2016) അമ്പലത്തറ വാഴക്കോട് നെല്ലിത്തറയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബേഡകം കരിവേഡകം ഏരോല്‍ ഹൗസില്‍ ഗംഗാധരന്റെ ഭാര്യ കാറഡുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മി (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഗംഗാധരന്‍ സ്ഥലത്തുനിന്നും മുങ്ങിയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ലക്ഷ്മിയുടെ മകള്‍ ഗായത്രിയുടെ ഭര്‍ത്താവ് അജിത്തിന്റെ വാടകവീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വീടിനുപുറത്ത് പറമ്പിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ അജിത്ത് ഉച്ചയ്ക്ക് മത്സ്യം വാങ്ങി എത്തിയപ്പോള്‍ വീട്ടില്‍ ലക്ഷ്മിയെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് 1.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിനും തലയ്ക്കും പുറത്തും മറ്റും മാരകമായി കുത്തേറ്റാണ് ലക്ഷ്മി കൊല്ലപ്പെട്ടത്. സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ ബാബു, ബേക്കല്‍ സി ഐ ഭരതന്‍, അമ്പലത്തറ എസ് ഐ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബേഡകം കരിവേഡകം കുളം എന്ന സ്ഥലത്താണ് ഗംഗാധരനും ഭാര്യ ലക്ഷ്മിയും താമസിച്ചിരുന്നത്. ഒരുമാസം മുമ്പാണ് ഇവര്‍ മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനെത്തിയത്.
ഗംഗാധരന്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ മകള്‍ ഗായത്രി വീട്ടിനകത്തുണ്ടായിരുന്നു. കൊലപാതകം നടന്ന വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലക്ഷ്മിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിഹാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Keywords: Murder, House-wife, Killed, Kasaragod, Ambalathara, Husband, Bedakam, Investigation, Police, Gangadharan, Lakshmi.