വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Oct 21, 2016, 10:32 IST
കുമ്പള: (www.kasargodvartha.com 21/10/2016) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ഭാസ്‌കര നഗര്‍ ചേടിഗുമ്മയിലെ ഷീന മൂല്യയുടെ ഭാര്യ ലീലാവതി (69)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് കുമ്പള സി ഐ വി.വി. മനോജ്, എസ് ഐ മെല്‍വിന്‍ ജോസ് എന്നിവര്‍ സ്ഥലത്തെത്തി. മക്കള്‍: സീതാരാമ, മുരളീധര. മരുമക്കള്‍: വാരിജ, വനജ.

Keywords: Kasaragod, Kerala, Kumbala, House-wife, Death, Well, House wife found dead in well.