വിഷാദ രോഗത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യചെയ്തതിനു പിന്നാലെ മാതാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 10, 2017, 18:24 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2017) വിഷാദ രോഗത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ മാതാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പളയിലെ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ തൊട്ടിയില്‍ നാരായണി (60)യെയാണ് വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. നാരായണിയുടെ മകള്‍ ബിന്ദു (38) ഇക്കഴിഞ്ഞ മെയ് 24ന് തൂങ്ങിമരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാരായണി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കുളും നാട്ടുകാരും പറയുന്നു. നാരായണിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ നായര്‍ ഏതാനും വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Death, House wife found dead in well
< !- START disable copy paste -->
കുടുംബത്തില്‍ തുടര്‍ച്ചയായുണ്ടായ മരണം നാരായണിയെ തളര്‍ത്തിയിരുന്നു. മറ്റുമക്കള്‍: എം. രവീന്ദ്രന്‍, വിജയന്‍ (ബഹ്‌റൈന്‍), ലീല, സുമതി, ശ്രീദേവി. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Related News:
ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം തൂങ്ങിമരിച്ച നിലയില്‍